സര്‍ക്കാര്‍ ജീവനക്കാ‍ർക്ക് വീണ്ടും ശമ്പളം കൂടും; സർക്കാർ ജോലി തന്നെ ബെസ്റ്റ്

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടു ശതമാനം ക്ഷാമബത്ത ലഭിച്ചതിനു പുറമെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാർക്ക് വീണ്ടും ശമ്പള വര്‍ദ്ധനവിന് സാധ്യത. ക്ഷാമ ബത്ത നിശ്ചയിക്കുന്ന രീതി പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ശമ്പള വർദ്ധനവിന്റെ സൂചനകൾ തെളിഞ്ഞത്.

 

പുതിയ പരിഷ്കാരം

പുതിയ പരിഷ്കാരം

നിലവിലെ ക്ഷാമ ബത്ത നിശ്ചയിക്കുന്ന രീതി പരിഷ്കരിക്കാനാണ് സർക്കാരിന്റെ തീരുമാനം. പുതിയ ഉപഭോക്തൃ സൂചിക അടിസ്ഥാനമാക്കിയായിരിക്കും ഇനി ക്ഷാമ ബത്ത നിശ്ചയിക്കുക. 2016ല്‍ നിലവില്‍ വന്ന പുതുക്കിയ ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കി ഡിഎ പരിഷ്‌കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

എന്താണ് ക്ഷാമബത്ത?

എന്താണ് ക്ഷാമബത്ത?

പണപ്പെരുപ്പത്തിന്റെ തോതനുസരിച്ച് കാലാകാലങ്ങളില്‍ ശമ്പളത്തോടൊപ്പം നല്‍കുന്നതാണ് ക്ഷാമ ബത്ത. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയിലുണ്ടാകുന്ന വര്‍ദ്ധനവിനനുസരിച്ച് വ്യവസായ മേഖലയിലും ക്ഷാമബത്ത നിശ്ചയിക്കുന്ന രീതിയില്‍ മാറ്റങ്ങളുണ്ടാകും.

നിലവിലെ രീതി

നിലവിലെ രീതി

നിലവില്‍ 2001 അടിസ്ഥാന വര്‍ഷമായി കണക്കാക്കിയുള്ള സൂചിക പ്രകാരമാണ് ക്ഷാമ ബത്ത പരിഷ്‌കരിച്ചു വരുന്നത്. ഉപഭോക്തൃ വില സൂചിക നിശ്ചയിക്കുന്നതിന് 78 ഉത്പന്നങ്ങളുടെ വിലയാണ് നേരത്തെ അടിസ്ഥാനമാക്കിയിരുന്നത്. എന്നാൽ ഇനി മുതൽ കാറ്, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഉൾപ്പെടെ പട്ടികയില്‍ 88 ഉത്പന്നങ്ങളാണുള്ളത്.

ഓവർ ടൈം അലവൻസ്

ഓവർ ടൈം അലവൻസ്

കേന്ദ്ര സർക്കാർ ജീവനക്കാരുടെ ഓവർ ടൈം അലവൻസ് നിർത്തലാക്കാൻ അടുത്തിടെ നടപടി തുടങ്ങിയിരുന്നു. ഏഴാം ശമ്പള ശമ്പള കമ്മിഷന്റെ ശുപാർശ പ്രകാരമാണു തീരുമാനം. ഓപ്പറേഷനൽ വിഭാഗത്തിൽപ്പെട്ട ജീവനക്കാർക്കും വ്യവസായശാലകളിലെ ജീവനക്കാർക്കും മാത്രമാകും ഇനി മുതൽ അധികസമയ വേതനം ലഭിക്കുക.

malayalam.goodreturns.in

English summary

Salaries of central government employees to rise?

Dearness allowance is a cost of living adjustment allowance paid to government employees and pensioners. It is a component of salary, and is counted as a fixed percentage of the person's basic salary.
Story first published: Thursday, July 19, 2018, 11:42 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X