സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇന്ന് കുറവ് രേഖപ്പെടുത്തി. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. രണ്ട് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വിലയിൽ മാറ്റം രേഖപ്പെടുത്തുന്നത്.
22,280 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,785 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 22,200 രൂപയാണ്. കഴിഞ്ഞ ആഴ്ച്ച മൂന്ന് ദിവസം ഈ വിലയ്ക്ക് വ്യാപാരം നടന്നിരുന്നു.
കഴിഞ്ഞ മാസം അവസാനം മുതൽ സ്വർണ വില ഇടിഞ്ഞിരുന്നെങ്കിലും ജൂലൈ ആദ്യം സ്വർണത്തിന് അൽപ്പം വില കൂടിയിരുന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വില 22,800 രൂപയാണ്. ജൂലൈ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
ഈ മാസം വീണ്ടും വില കുറയുന്ന ലക്ഷണങ്ങളാണ് വിപണിയിൽ കാണുന്നത്. പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളുമാണ് ഈ ആഴ്ച്ച സ്വര്‍ണ വില കുറയാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്.
malayalam.goodreturns.in