എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു.
എസ്ബിഐ ഉപഭോക്താക്കൾക്ക് സന്തോഷ വാർത്ത. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചു.
പലിശ നിരക്കിൽ മാറ്റം
എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റായ sbi.co.in യിൽ നൽകിയിരിക്കുന്ന വിവരമനുസരിച്ച് വിവിധ കാലവധികളിലുള്ള ജനറൽ, മുതിർന്ന പൗരന്മാർ എന്നിവരുടെ എഫ്ഡിഡി പലിശ നിരക്കുകളാണ് പരിഷ്കരിച്ചിരിക്കുന്നത്. ഒരു കോടി രൂപയ്ക്ക് താഴെയുള്ള ഫിക്സഡ് ഡിപ്പോസിറ്റുകളുടെ പലിശ നിരക്ക് 5 ബേസിസ് പോയിന്റ് മുതൽ 10 ബേസ് പോയിന്റ് വരെയാണ് ഉയർത്തിയത്.
പ്രാബല്യത്തിൽ വരുന്നത് എന്ന്?
ഇന്ന് മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും. എന്നാൽ എല്ലാ സ്ഥിര നിക്ഷേപങ്ങൾക്കും പുതിയ നിരക്ക് ബാധകമല്ല. താഴെ പറയുന്നവയാണ് നിരക്ക് ബാധകമാകുന്ന നിക്ഷേപ തുകയും കാലാവധിയും.
പുതുക്കിയ നിരക്ക്
ജനറൽ വിഭാഗത്തിന്റെ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക് താഴെ പറയുന്നവയാണ്. (കാലാവധി, നിലവിലെ പലിശ നിരക്ക്, പുതുക്കിയ നിരക്ക് എന്ന ക്രമത്തിൽ)
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 6.65% - 6.7%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 6.65% - 6.75%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 6.7 % - 6.8%
- 5 വർഷം മുതൽ 10 വർഷം വരെ - 6.75% - 6.85%
- 1 വർഷം മുതൽ 2 വർഷത്തിൽ താഴെ - 7.15% - 7.2%
- 2 വർഷം മുതൽ 3 വർഷത്തിൽ താഴെ - 7.15% - 7.25%
- 3 വർഷം മുതൽ 5 വർഷത്തിൽ താഴെ - 7.2 % - 7.3%
- 5 വർഷം മുതൽ 10 വർഷം വരെ - 7.25% - 7.35%
മുതിർന്ന പൗരന്മാർ
മുതിർന്ന പൗരന്മാരുടെ വിവിധ കാലാവധികളിലുള്ള സ്ഥിര നിക്ഷേപങ്ങളുടെ പുതുക്കിയ നിരക്ക് താഴെ പറയുന്നവയാണ്. (കാലാവധി, നിലവിലെ പലിശ നിരക്ക്, പുതുക്കിയ നിരക്ക് എന്ന ക്രമത്തിൽ)
റിക്കറിംഗ് നിക്ഷേപ പലിശ നിരക്ക്
എസ്ബിഐയുടെ റിക്കറിംഗ് ഡിപ്പോസിറ്റ് അല്ലെങ്കിൽ ആർഡി പലിശ നിരക്ക് സ്ഥിര നിക്ഷേപ പലിശ നിരക്കിന് തുല്യമായിരിക്കും. അതുകൊണ്ട് തന്നെ പുതുക്കിയ റിക്കറിംഗ് ഡിപ്പോസിറ്റ് പലിശ നിരക്കും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. എസ്ബിഐ അവസാനമായി സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയർത്തിയത് കഴിഞ്ഞ മേയ് 28നാണ്.
malayalam.goodreturns.in
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications