സ്വ‍ർണ വില കുത്തനെ താഴേയ്ക്ക്; ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 22,000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്വര്‍ണ വിലയില്‍ കനത്ത ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 22,000 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 15 രൂപ കുറഞ്ഞ് 2,750 രൂപയായി.

കഴിഞ്ഞ ആറ് മാസത്തിനിടയിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതായത് ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയാണ് ഇന്നത്തേത്. ജനുവരിയിൽ സ്വർണ വില 21,760 രൂപ വരെ കുറഞ്ഞിരുന്നു. അതിന് ശേഷം ഈ മാസമാണ് വിലയിൽ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്.

സ്വ‍ർണത്തിന് ആറ് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വില

മൂന്ന് ദിവസമായി 22,120 രൂപയ്ക്കാണ് വ്യാപാരം പുരോഗമിച്ചിരുന്നത്. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണ് 22120 രൂപ. എന്നാൽ ആഗസ്റ്റ് ആദ്യ വാരം തന്നെ വില വീണ്ടും കുറഞ്ഞു. ഈ മാസം സ്വർണ വില ഇനിയും താഴേയ്ക്ക് പോകുന്ന ലക്ഷണങ്ങളാണ് കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു.

കഴിഞ്ഞ മാസം അവസാനം മുതൽ സ്വർണ വില ഇടിഞ്ഞിരുന്നെങ്കിലും ജൂലൈ ആദ്യം സ്വർണത്തിന് അൽപ്പം വില കൂടിയിരുന്നു. ജൂലൈയിലെ ഏറ്റവും ഉയർന്ന വില 22,800 രൂപയാണ്. ജൂലൈ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. പ്രാദേശികമായി ഡിമാന്‍ഡ് കുറഞ്ഞതും ആഗോള വിപണിയിലെ സാഹചര്യങ്ങളുമാണ് കഴിഞ്ഞ മാസം മുതൽ സ്വര്‍ണ വില കുറയാൻ കാരണം. ഇന്ത്യയിൽ സ്വർണത്തിന്റെ ഇറക്കുമതിയിലും കനത്ത ഇടിവാണ് രേഖപ്പെടുത്തുന്നത്.

malayalam.goodreturns.in

English summary

Today's Gold Rate

Gold price declined today. This is the lowest price in the last six months.
Story first published: Thursday, August 2, 2018, 14:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X