എസ്ബിഐയും ജിയോയും ഒന്നിക്കുന്നു

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ യോനോയും റിലയന്‍സ് ജിയോ പേയ്മെന്‍റ് ബാങ്കും ഉപഭോക്താക്കള്‍ക്കായി ഒന്നിക്കുന്നു. കൂടുതല്‍ വേഗതയിലും സുരക്ഷിതമായും ഡിജിറ്റല്‍ ബാങ്കിം​ഗ് സേവനങ്ങള്‍ ഗുണഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ​ഭാ​ഗമായാണ് പുതിയ നീക്കം.

 

എസ്ബിഐ റിവാര്‍ഡ്സ്, ജിയോ പ്രൈം എന്നിവ യോജിക്കുന്നതോടെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് റിലയന്‍സ്, മൈ ജിയോ എന്നിവ നല്‍കുന്ന അധിക ലോയല്‍റ്റി റിവാര്‍ഡുകള്‍ ലഭ്യമാകും. എസ്ബിഐ അക്കൗണ്ട് ഉടമകൾക്ക് പ്രത്യേക നിരക്കില്‍ ജിയോ ഫോണും ലഭ്യമാകും.

എസ്ബിഐയും ജിയോയും ഒന്നിക്കുന്നു

എസ്ബിഐക്ക് ഇനി മുതല്‍ നെറ്റ്‍വര്‍ക്ക് സേവനം, ഡിസൈനിം​ഗ്, കണക്ടിവിറ്റി തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നത് റിലയന്‍സ് ജിയോയായിരിക്കും. ഇത് സംബന്ധിച്ച് എസ്ബിഐയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും തമ്മില്‍ ധാരണ പത്രത്തില്‍ ഒപ്പു വച്ചു കഴിഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റൽ ബാങ്കിംഗ് സ്ഥാപനമായ എസ്ബിഐയും ജിയോയുടെ രാജ്യത്തെ ഒന്നാം നിര നെറ്റ്‌വർക്ക് സേവനങ്ങളും എല്ലാ മേഖലകളിലും ഇരു കൂട്ടർക്കും ഗുണകരമാകുമെന്നും എസ്ബിഐ ചെയർമാൻ രജനീഷ് കുമാർ പറഞ്ഞു.

malayalam.goodreturns.in

English summary

Reliance Jio join hands with SBI to boost digital transactions

Reliance Jio has joined hands with country's largest lender State Bank of India (SBI) to bring next-generation banking experience for their customers.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X