സ്വര്‍ണ വില ഇന്ന് നേരിയ ഉയർച്ച. പവന് 80 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്.
സ്വര്‍ണ വില ഇന്ന് നേരിയ ഉയർച്ച. പവന് 80 രൂപയാണ് ഇന്ന് കൂടിയിരിക്കുന്നത്. പവന് 22,000 രൂപയും ഗ്രാമിന് 10 രൂപ കൂടി 2,750 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 80 രൂപ കുറഞ്ഞ് കഴിഞ്ഞ ആറു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം നടന്നത്. അതായത് ജനുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇന്നലത്തേത്. ജനുവരിയിൽ സ്വർണ വില 21,760 രൂപ വരെ കുറഞ്ഞിരുന്നു. അതിന് ശേഷം ഈ മാസമാണ് വിലയിൽ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തുന്നത്.

കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില 22120 രൂപയാണ്. എന്നാൽ ആഗസ്റ്റ് ആദ്യ വാരം തന്നെ വില വീണ്ടും താഴേയ്ക്ക് പോകുകയാണ്. ഈ മാസം സ്വർണ വില വീണ്ടും കുറയുന്ന ലക്ഷണങ്ങളാണ് വിപണിയിൽ കാണുന്നതെന്ന് വ്യാപാരികൾ പറയുന്നു.
കഴിഞ്ഞ മാസം അവസാനം മുതൽ സ്വർണ വില ഇടിഞ്ഞിരുന്നെങ്കിലും ജൂലൈ ആദ്യം സ്വർണത്തിന് അൽപ്പം വില കൂടിയിരുന്നു. ജൂലൈയിലെ ഏറ്റവും ഉയർന്ന വില 22,800 രൂപയാണ്. ജൂലൈ 10നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്.
malayalam.goodreturns.in
More From GoodReturns

ഇടിവിന് ഇടവേള നൽകി സ്വർണം, ഇന്ന് പവന്റെ വില മുകളിലേക്ക്, വീണ്ടും റെക്കോർഡ് ഉയരത്തിലെത്തുമോ..?

ചാഞ്ചാട്ടം തുടർന്ന് സ്വർണവില, ഇന്ന് 1 പവൻ വാങ്ങാൻ 1.35 ലക്ഷം വേണം, വർദ്ധനവിന് പിന്നിലെ കാരണം അറിയാം

പവന് കുറഞ്ഞത് 7000 രൂപ, ജ്വല്ലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറുന്നു, ആഭരണം വാങ്ങാൻ 1.5 ലക്ഷം വേണ്ട

സ്വർണവിലയെ താഴേക്ക് വലിച്ച നാല് കാരണങ്ങൾ, യുദ്ധം തുടർന്നാൽ വില കുറഞ്ഞേക്കും, വായിക്കാം..

വീണ്ടും കുത്തനെ കുറഞ്ഞ് സ്വർണവില, ഇന്ന് വാങ്ങുന്നവർക്ക് മികച്ച ലാഭം, ഇടിവ് തുടർന്നാൽ ബംമ്പർ ലോട്ടറി

വീഴ്ചയുടെ ആഴം കൂട്ടി സ്വർണം, ഇതുവരെ പവന് കുറഞ്ഞത് 8040 രൂപ, ഇന്ന് തന്നെ ജ്വല്ലറിയിലേക്ക് വിട്ടാലോ..?

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് ഇന്ന് കുറഞ്ഞത് 560 രൂപ, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവില താഴേക്ക് തന്നെ, പവന് 760 രൂപ കുറഞ്ഞു, വിവരങ്ങൾ തത്സമയം അറിയാം

Gold Rate Live: സ്വർണവിലയിലെ ട്വിസ്റ്റ് അവസാനിക്കുന്നില്ല, പവന്റെ വില വീണ്ടും കുറഞ്ഞു, വിശദാംശങ്ങൾ അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം



Click it and Unblock the Notifications