ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പ്രവാസി മലയാളികൾക്ക് ഒമാൻ എയർ വിമാനങ്ങളിൽ പ്രത്യേക ഇളവ്.
ഇന്ത്യയിൽ നിന്ന് വിദേശത്തേയ്ക്കും തിരിച്ചുമുള്ള യാത്രയ്ക്ക് പ്രവാസി മലയാളികൾക്ക് ഒമാൻ എയർ വിമാനങ്ങളിൽ പ്രത്യേക ഇളവ്. ടിക്കറ്റ് നിരക്കിൽ ഏഴ് ശതമാനം ഇളവാണ് ഒമാൻ എയർ ഏർപ്പെടുത്തിയിരിക്കുന്നത്.
നോൺ റസിഡന്റ് കേരളീയരുടെ പരാതി പരിഹാരത്തിനായി രൂപീകരിച്ച നോർക്ക റൂട്ട്സുമായുള്ള ചില കരാറുകളുടെ ഭാഗമായാണ് ടിക്കറ്റ് നിരക്കുകളിൽ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇന്ത്യയിൽ നിന്നും ഇന്ത്യയിലേക്കുമുള്ള ഒമാൻ എയർ വിമാനങ്ങളിൽ യാത്ര ചെയ്യുന്ന നോർക്ക തിരിച്ചറിയൽ കാർഡ് ഉള്ള വിദേശ മലയാളികൾക്ക് മാത്രമാണ് ടിക്കറ്റ് നിരക്കിൽ ഏഴു ശതമാനം ഇളവ് ലഭിക്കുക. കാർഡ് ഉടമയുടെ ഭാര്യയ്ക്കോ ഭർത്താവിനോ കൂടാതെ 18 വയസ് തികയാത്ത മക്കൾക്കും ഈ ആനുകൂല്യം ലഭിക്കുന്നതാണ്.
ഇതിന്റെ ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറി. നോർക്ക റൂട്ട്സ് എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ കെ. വരദരാജൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ. ഹരികൃഷ്ണൻ നമ്പൂതിരി, ഒമാൻ എയർ ഇന്ത്യൻ സബ് കോണ്ടിനന്റ് റീജണൽ വൈസ് പ്രസിഡന്റ് സുനിൽ വി.എ., സെൻട്രൽ ആൻഡ് സൗത്ത് കേരള മാനേജർ ബാലു എബ്രഹാം വർഗ്ഗീസ് എന്നിവർ പങ്കെടുത്തു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
