സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്നുള്ള വ്യാജ വാര്‍ത്ത പരന്നതോടെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്.
സംസ്ഥാനത്ത് പെട്രോള്‍ ക്ഷാമമെന്നുള്ള വ്യാജ വാര്‍ത്ത പരന്നതോടെ പെട്രോള്‍ പമ്പുകളില്‍ വന്‍ തിരക്ക്. മഴക്കെടുതി രൂക്ഷമായതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയില്‍ നിന്ന് ഇന്ധനം എത്തിക്കാന്‍ കഴിയുന്നില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലൂടെ വാർത്തകൾ പരന്നത്.
ഇതിനെ തുടർന്ന് വാഹനങ്ങളുമായി ആളുകൾ കൂട്ടത്തോടെ പെട്രോൾ പമ്പുകളിലെത്താൻ തുടങ്ങി. കൂടാതെ കന്നാസുകളിലും മറ്റും പെട്രോള്‍ വാങ്ങി സൂക്ഷിക്കുന്നവരുമുണ്ട്. ഇതോടെ സംസ്ഥാനത്തെ ചിലയിടങ്ങളില്‍ പെട്രോളിന്റെ സ്റ്റോക്ക് തീര്‍ന്നു. പല പമ്പുകളും ഉച്ചയോടെ അടയ്ക്കേണ്ട നിലയിലായി.

ഇതോടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങൾക്കും രക്ഷാപ്രവര്‍ത്തനങ്ങൾക്കും ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്ന വാഹനങ്ങള്‍ക്കു പോലും വേണ്ടത്ര പെട്രോള്‍ നല്കാന് കഴിയുന്നില്ലെന്ന് പെട്രോള്‍ ട്രേഡേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
റാന്നി, തൃശൂര്‍, ചാലക്കുടി, ആലുവ, എറണാകുളം ഭാഗങ്ങളിലെ ഒട്ടേറെ പമ്പുകള്‍ വെള്ളം കയറിയതിനാലും അടച്ചിട്ടിരിക്കുകയാണ്. ഇത് സാഹചര്യങ്ങള്‍ കൂടുതൽ ഗുരുതരമാക്കി. ഈ സാഹചര്യങ്ങൾ നിലനില്‍ക്കേ അനാവശ്യമായി പെട്രോള്‍ വാങ്ങി സ്റ്റോക്ക് ചെയ്യുന്ന രീതി ഒഴിവാക്കണമെന്ന് പമ്പ് ഉടമകള്‍ അറിയിച്ചു. കൂടാതെ എല്ലാ പമ്പുകളിലും നാളെ രാവിലെ (18 ഓഗസ്റ്റ്) തന്നെ ഇന്ധനം എത്തിക്കുമെന്നും ഇന്ധന ക്ഷാമമില്ലെന്നും പെട്രോളിയം കമ്പനികള്‍ അധികൃതരെ അറിയിച്ചു.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
