വെള്ളപ്പൊക്കം‌: ക്ലെയിമുകള്‍ ഉടൻ തീ‍ർപ്പാക്കാൻ നി‍ർദ്ദേശം

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. രജിസ്‌ട്രേഷന്‍ നടപടികള്‍ ലളിതമാക്കി ക്ലെയിമുകള്‍ എത്രയും വേഗം പരിശോധിച്ച് നടപടിയെടുക്കണമെന്നാണ് ഐആര്‍ഡിഎഐ ഇന്‍ഷുറന്‍സ് കമ്പനികളോട് ആവശ്യപ്പെട്ടത്.

 

നോഡൽ ഓഫീസർ

നോഡൽ ഓഫീസർ

ഓരോ ഇന്‍ഷുറന്‍സ് കമ്പനികളും മുതിര്‍ന്ന ഒരു ഉദ്യോഗസ്ഥനെ കേരളത്തിനു വേണ്ടി നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തും. അദ്ദേഹം വഴി അര്‍ഹതപ്പെട്ട ക്ലെയിമുകള്‍ ഉടനെ തീര്‍പ്പാക്കുകയും വേണം.

മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍

മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍

മൃതദേഹം ലഭിക്കാത്ത സാഹചര്യത്തില്‍ മരണ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ കാലതാമസമുണ്ടായാല്‍ പ്രത്യകേ സാഹചര്യം കണക്കിലെടുത്ത് ക്ലെയിമുകള്‍ പൂര്‍ത്തിയാക്കണം. ഇക്കാര്യത്തില്‍ ജമ്മുകശ്മീരിലും ചെന്നൈയിലും പ്രത്യേക പരിഗണന നൽകിയിരുന്നു. കേരളത്തിലും ഇതേ രീതി തന്നെ കണക്കിലെടുക്കണമെന്നാണ് നി‍ർദ്ദേശം.

മറ്റ് നി‍‍ർദ്ദേശങ്ങൾ

മറ്റ് നി‍‍ർദ്ദേശങ്ങൾ

ക്ലെയിം ഫോമുകള്‍ സ്വീകരിക്കുന്നതിനും മറ്റും ചുമതലപ്പെടുത്തുന്ന ഓഫീസുകള്‍, പ്രത്യേക ക്യാമ്പുകള്‍ എന്നിവയുടെ വിവരങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ അറിയിക്കും. ക്ലെയിം സംബന്ധിച്ച പരിശോധനകള്‍ എത്രയും വേഗം പൂര്‍ത്തിയാക്കി പണം നല്‍കണമെന്നതാണ് മറ്റൊരു നിർദ്ദേശം. പ്രളയ ബാധിത ജില്ലകളില്‍ ആവശ്യത്തിന് സര്‍വേയര്‍മാരെ ചുമതലപ്പെടുത്തണം. എന്തൊക്കെ നടപടി ക്രമങ്ങളാണ് പാലിക്കേണ്ടതെന്ന് ജനങ്ങളെ അറിയിക്കാന്‍ ബോധവത്കരണ കാമ്പയിനുകള്‍ നടത്തണം. ജനങ്ങളുടെ അപേക്ഷയിന്മേലെടുത്ത നടപടികള്‍ ഓരോ ദിവസവും ഇന്‍ഷുറന്‍സ് കമ്പനികള്‍ ഐആര്‍ഡിഎഐയെ അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

malayalam.goodreturns.in

English summary

IRDAI sets guidelines to make claims process easier for insurance claimants

Insurance Regulatory and Development Authority of India (IRDAI) has issued guidelines for settlement of insurance claims by Kerala flood victims.
Story first published: Saturday, August 18, 2018, 15:40 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X