പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര മുടങ്ങിയവർക്കായി ജെറ്റ് എയർവെയ്സ് കൂടുതൽ സർവ്വീസുകൾ ആരംഭിച്ചു.
പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് യാത്ര മുടങ്ങിയവർക്കായി ജെറ്റ് എയർവെയ്സ് കൂടുതൽ സർവ്വീസുകൾ ആരംഭിച്ചു. ഇന്നലെ മുതലാണ് കൂടുതൽ വിമാനങ്ങൾ ഇത്തരത്തിൽ സർവ്വീസ് ആരംഭിച്ചത്. ആഭ്യന്തര അന്താരാഷ്ട്ര സർവ്വീസുകളുടെ എണ്ണം കമ്പനി വർദ്ധിപ്പിച്ചിട്ടുണ്ട്.
21, 22 തീയതികളിലായി ആറ് അന്താരാഷ്ട്ര സര്‍വീസുകളും ഞായറാഴ്ച മുതല്‍ 26 വരെയുള്ള എല്ലാ ദിവസങ്ങളിലും നാല് വീതം ആഭ്യന്തര സര്‍വീസുകളുമാണ് ജെറ്റ് എയർവെയ്സ് നടത്തുക. കൊച്ചി വിമാനത്താവളത്തിൽ പ്രവർത്തനങ്ങൾ ആരംഭിക്കാത്തതിനാൽ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എല്ലാ സര്‍വീസുകളും.

21-ന് രാവിലെ 7.55 ന് തിരുവനന്തപുരത്ത് നിന്ന് ദുബായിലേക്ക് പുറപ്പെടുന്ന വിമാനം 10.35 ഓടെ അവിടെ എത്തും. തിരിച്ച് ദുബായില്‍ നിന്ന് ഉച്ചയ്ക്ക് 12.10 ന് പുറപ്പെടുന്ന വിമാനം തിരുവനന്തപുരത്ത് വൈകീട്ട് ആറു മണിയോടെ എത്തും.
22-ാം തിയതിയും ഇതേ സമയത്ത് ദുബായിലേക്കും അവിടേ നിന്ന് തിരിച്ചും സര്‍വീസുണ്ട്. കൂടാതെ അന്ന് വൈകീട്ട് ഏഴ് മണിക്ക് ദമാമിലേക്ക് ഒരു സര്‍വീസുണ്ട്. തിരിച്ച് 10 മണിക്ക് ദമാമില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് പുലര്‍ച്ച 5.30 ന് എത്തും.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications