എസ്ബിഐയ്കക്ക് പിന്നാലെ ദുരിത ബാധിതർക്ക് 10 കോടിയുമായി ഐസിഐസിഐ ബാങ്ക്

പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനായി ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പത്തു കോടി രൂപ.

By Swathimol
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രളയ ദുരിതബാധിതര്‍ക്ക് ആശ്വാസമേകാനായി ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പത്തു കോടി രൂപ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാന്‍ ജീവനക്കാരെ പ്രോത്സാഹിപ്പിക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്.

 

എട്ടു കോടി ദുരിതാശ്വാസ നിധിയിലേയ്ക്ക്

എട്ടു കോടി ദുരിതാശ്വാസ നിധിയിലേയ്ക്ക്

എട്ടു കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നല്‍കുന്നത്. 14 ജില്ലകളിലെയും പ്രളയ ദുരിത പ്രദേശങ്ങളില്‍ ഭക്ഷണം, വസ്ത്രം, മരുന്ന്, ശുചീകരണ വസ്തുക്കള്‍ തുടങ്ങിയ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനായി കളക്ടറുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് രണ്ടു കോടി രൂപ നല്‍കുന്നത്.

മറ്റ് ഇളവുകൾ

മറ്റ് ഇളവുകൾ

ദുരിത ബാധിതരായ ഉപഭോക്താക്കള്‍ക്ക് ആശ്വാസമേകാന്‍ ഭവന വായ്പ, വാഹന വായ്പ, വ്യക്തിഗത വായ്പ തുടങ്ങിയവയുടെ പ്രതിമാസ ഗഡു അടയ്ക്കാന്‍ താമസിച്ചതിനുള്ള ആഗസ്റ്റിലെ ലേറ്റ് ഫീസ്, ക്രെഡിറ്റ് കാര്‍ഡ് പേമെന്റ് താമസിച്ചതിനുള്ള പിഴ, ചെക്ക് ബൗണ്‍സിംഗ് ചാര്‍ജ് എന്നിവ ഈടാക്കില്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.

എസ്ബിഐയുടെ ഇളവ്

എസ്ബിഐയുടെ ഇളവ്

പണമിടപാടുകൾക്കും വായ്പകൾക്കും കഴിഞ്ഞ ദിവസം എസ്ബിഐയും ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനവുമായി ബന്ധപ്പെട്ട വായ്പയ്ക്കുള്ള ഉള്ള പ്രോസസിംഗ് ഫീസാണ് എസ്ബിഎെ ഒഴിവാക്കിയത്.

malayalam.goodreturns.in

English summary

Kerala floods: ICICI Bank contributes Rs 10 crore towards relief work

ICICI Bank announced that it will contribute Rs 10 crore for rehabilitation work in flood-hit Kerala, where over 300 people have died because of the floods.
Story first published: Monday, August 20, 2018, 16:45 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X