എസ്ബിഐ എടിഎം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബാങ്ക്.
എസ്ബിഐ എടിഎം ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി ബാങ്ക്. എടിഎം ഇടപാട് നടത്തുമ്പോൾ ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഇമെയിൽ സന്ദേശം വഴി ബാങ്ക് അറിയിക്കുന്നത്.
എടിഎം പാസ്വേർഡ് സൂക്ഷിക്കുക.
എടിഎം ഇടപാടുകൾ പൂർണ്ണമായും സ്വകാര്യതയിൽ നടത്തുക. നിങ്ങളുടെ വ്യക്തിപരമായ ഐഡന്റിഫിക്കേഷൻ നമ്പർ അതായത് എടിഎം പാസ്വേഡ് ആരുമായും പങ്കുവയ്ക്കരുത്. ഇടപാട് പൂർത്തിയായ ശേഷം എ.ടി.എം. സ്ക്രീനിൽ വെൽക്കം സ്ക്രീൻ വന്നു എന്ന് ഉറപ്പാക്കുകയും വേണം. പിൻ നമ്പർ ഓർമ്മിക്കാനായി കാർഡിന് പുറത്തും മറ്റും എഴുതി സൂക്ഷിക്കരുത്.
മൊബൈൽ നമ്പർ ബന്ധിപ്പിക്കുക
നിങ്ങളുടെ നിലവിലെ മൊബൈൽ നമ്പർ ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. അതുവഴി നിങ്ങളുടെ എല്ലാ ഇടപാടുകൾക്കും മൊബൈലിലേയ്ക്ക് അലേർട്ട് മെസേജുകൾ ലഭിക്കും. എ.ടി.എം ഇടപാട് നടത്തുമ്പോൾ ചുറ്റുമുള്ള ആളുകളുടെ സംശയാസ്പദമായ ചലനങ്ങൾ ശ്രദ്ധിക്കണം. കൂടാതെ നിങ്ങളോട് സംസാരിക്കാൻ ശ്രമിക്കുന്ന അപരിചിതരെയും ശ്രദ്ധിക്കണം.
എടിഎം കാർഡ് നഷ്ട്ടപ്പെട്ടാൽ
എടിഎം/ഡെബിറ്റ് കാർഡ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താൽ ഉടൻ ബാങ്കിനെ വിരം അറിയിക്കുക. ട്രാൻസാക്ഷൻ അലേർട്ട് എസ്എംഎസുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ എന്നിവ പതിവായി പരിശോധിക്കാനും ശ്രദ്ധിക്കണം.
മൊബൈൽ ഫോൺ സംസാരം ഒഴിവാക്കുക
എടിഎമ്മിൽ പണമിടപാട് നടത്തുന്ന സമയത്ത് മൊബൈൽ ഫോണിൽ സംസാരിക്കുന്നത് ഒഴിവാക്കുക. വ്യക്തിപരമായ വിവരങ്ങൾ ആവശ്യപ്പെടുന്ന മെസേജുകളും മറ്റും എസ്ബിഐയുടേതല്ലെന്നും ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്.
malayalam.goodreturns.in
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications