2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന ദിവസം ഇന്ന്.
2018-19 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള അവസാന ദിവസം ഇന്ന്. എന്നാൽ കേരളത്തിലെ പ്രളയദുരന്തം കണക്കിലെടുത്ത് റിട്ടേൺ ഫയൽ ചെയ്യേണ്ട അവസാന തീയതിയിൽ നിന്ന് ഒഴിവാക്കി.
കാലാവധി നീട്ടി
കേരളത്തിൽ സെപ്റ്റംബർ 15 വരെയാണ് ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധി ദീർഘിപ്പിച്ചത്. ആദ്യം ജൂലൈ 31ന് മുൻപായി ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യണമെന്നായിരുന്നു അറിയിപ്പെങ്കിലും ഇതു പിന്നീട് ഓഗസ്റ്റ് 31ലേയ്ക്ക് നീട്ടുകയായിരുന്നു. പ്രളയദുരന്തം കണക്കിലെടുത്താണ് കേരളത്തിൽ ഒരിക്കൽക്കൂടി സമയപരിധി നീട്ടീയത്.
പിഴ തുക
ഓഗസ്റ്റ് 31ന് ശേഷം റിട്ടേൺ ഫയൽ ചെയ്താൽ നിങ്ങൾക്ക് പിഴ നൽകേണ്ടി വരും. നികുതിക്ക് മുമ്പുള്ള വരുമാനം അഞ്ചു ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ ഡിസംബർ 31 വരെയുള്ള കാലതാമസത്തിന് 5000 രൂപ പിഴയും, അഞ്ചു ലക്ഷം രൂപയിൽ താഴെയാണ് നികുതിക്കു മുമ്പുള്ള വരുമാനം എങ്കിൽ പിഴത്തുക 1000 രൂപയുമാണ്.
മാർച്ച് 31 വരെ
മാർച്ച് 31 വരെയുള്ള കാലതാമസത്തിന് 10000 രൂപയാണ് 5 ലക്ഷത്തിന് മുകളിൽ വരുമാനമുള്ളവർക്ക് പിഴ ചുമത്തുക. 2019 മാർച്ച് 31 ന് ശേഷം 2017-18 സാമ്പത്തിക വർഷത്തെ റിട്ടേണുകൾ സമർപ്പിക്കാൻ സാധിക്കില്ല.
തിരുത്തലുകൾ വരുത്താം
നിങ്ങളുടെ ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്നതിനിടെ എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ, 2019 മാർച്ചിന് മുമ്പ് തിരുത്തലുകൾ വരുത്താവുന്നതാണ്. ആദായ നികുതി റിട്ടേണുകൾ ഇലക്ട്രോണിക്കായി മാത്രമേ സമർപ്പിക്കാനാവൂ. എന്നാൽ സഹജ്, സുഗം ഫോമുകൾ ഉപയോഗിക്കുന്ന 80 വയസോ അതിൽ കൂടുതലോ ഉള്ള നികുതിദായകർക്ക് ഇലക്ട്രോണിക് മാർഗ്ഗത്തിലൂടെ റിട്ടേണുകൾ ഫയൽ ചെയ്യണമെന്ന് നിർബന്ധമില്ല. റിട്ടേൺ സമർപ്പിക്കുന്നതിനു മുമ്പ് അടിസ്ഥാന വിവരങ്ങളായ, പാൻ കാർഡ് നമ്പർ, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, ഫോം 16 തുടങ്ങിയ രേഖകൾ കൈയിൽ സൂക്ഷിക്കണം.
തടവ് ശിക്ഷ
ഇത്തവണ റിട്ടേൺ സമർപ്പിക്കാത്തവർക്ക് തടവുശിക്ഷ വരെ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് സർക്കുലർ പുറത്തിറക്കിയിരുന്നു. റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ പിഴയും ഏഴു വർഷം വരെ തടവും കിട്ടുമെന്നാണ് മുന്നറിയിപ്പ്.
malayalam.goodreturns.in
More From GoodReturns

ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാൻ വൈകരുത്; ജൂലൈ 31-നകം പൂർത്തിയാക്കി പിഴ ഒഴിവാക്കാം!

പേടിഎം പേയ്മെന്റ്സ് ബാങ്ക് സേവനങ്ങൾ അവസാനിക്കുന്നു; നിങ്ങളുടെ പണം സുരക്ഷിതമാക്കാൻ ചെയ്യേണ്ട കാര്യങ്ങൾ ഇതാ!

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക: സിൽക്ക് ബോർഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം, ഈ വഴികൾ ഒഴിവാക്കൂ!

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം



Click it and Unblock the Notifications