സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില ഉയരുന്നു. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ്ണ വ്യാപാരം നടക്കുന്നത്. 22, 600 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 25 രൂപ വര്‍ദ്ധിച്ച് 2825 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ പവന് 200 രൂപയും ഗ്രാമിന് 25 രൂപയും വര്‍ദ്ധിച്ചിരുന്നു. തിങ്കളാഴ്ചയും പവന് 200 രൂപയും വര്‍ദ്ധിച്ചിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില 21760 രൂപയാണ്. ആഗസ്റ്റ് 16, 17 തീയതികളിലാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. പിന്നീട് വില ഉയരുകയായിരുന്നു.

എന്നാൽ യു.എ.ഇ വിപണിയില്‍ സ്വര്‍ണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുന്നത്. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനു വഴിയൊരുക്കിയ അമേരിക്കന്‍ ഡോളറിന്റെ മികവ് തന്നെയാണ് സ്വര്‍ണ വിപണിയിലെ വിലയിടിവിന് കാരണം. സ്വര്‍ണം 22 കാരറ്റ് ഗ്രാമിന് 136.75 ദിര്‍ഹമാണ് ദുബായ് വിപണിയിലെ നിരക്ക്. 24 കാരറ്റ് ഗ്രാമിന് 145 ദിര്‍ഹം 75 ഫില്‍സ്, 21 കാരറ്റ് ഗ്രാമിന് 130 ദിര്‍ഹം 50 ഫില്‍സ്, 18 കാരറ്റ് 112 ദിര്‍ഹം എന്നിങ്ങനെയാണ് മറ്റു നിരക്കുകള്‍.
സ്വർണ വില ഇടിഞ്ഞതോടെ ആവശ്യക്കാര്‍ക്ക് സ്വര്‍ണം സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരമായി വിലയിടിവ് മാറിയിട്ടുണ്ട്. അടുത്ത കാലത്തായി സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും വിപണിക്ക് ഗുണകരമായിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ് ആഗോള തലത്തില്‍ സ്വര്‍ണ വില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. അമേരിക്കൻ ഡോളര്‍ കരുത്തു പ്രാപിച്ചതോടെ ഇന്ത്യന്‍ രൂപയുടെ ഇടിവ് തുടരുകയാണ്. രൂപയുടെ മൂല്യം വീണ്ടും ഇടിയാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു.
malayalam.goodreturns.in
More From GoodReturns

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം



Click it and Unblock the Notifications