സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്.
സ്വര്‍ണ വിലയില്‍ ഇന്ന് നേരിയ കുറവ്. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് പവന്റെ വിലയില്‍ മാറ്റമുണ്ടാകുന്നത്. 22,440 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,805 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച പവന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയിരുന്നു. ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സംസ്ഥാനത്ത് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. പവന് 200 രൂപയും, ഗ്രാമിന് 25 രൂപയും വര്‍ദ്ധിച്ചിരുന്നു.

യു.എ.ഇ വിപണിയില്‍ സ്വര്‍ണവിലയിൽ വൻ ഇടിവാണ് രേഖപ്പെടുന്നത്. രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞതിനു വഴിയൊരുക്കിയ അമേരിക്കന്‍ ഡോളറിന്റെ മികവ് തന്നെയാണ് സ്വര്‍ണ വിപണിയിലെ വിലയിടിവിന് കാരണം. സ്വര്‍ണം 22 കാരറ്റ് ഗ്രാമിന് 136.75 ദിര്‍ഹമാണ് ദുബായ് വിപണിയിലെ നിരക്ക്. 24 കാരറ്റ് ഗ്രാമിന് 145 ദിര്‍ഹം 75 ഫില്‍സ്, 21 കാരറ്റ് ഗ്രാമിന് 130 ദിര്‍ഹം 50 ഫില്‍സ്, 18 കാരറ്റ് 112 ദിര്‍ഹം എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസത്തെ മറ്റു നിരക്കുകള്‍.
സ്വർണ വില ഇടിഞ്ഞതോടെ ആവശ്യക്കാര്‍ക്ക് സ്വര്‍ണം സ്വന്തമാക്കാനുള്ള അപൂര്‍വ്വ അവസരമായി വിലയിടിവ് മാറിയിട്ടുണ്ട്. അടുത്ത കാലത്തായി സ്വര്‍ണം വാങ്ങിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതും വിപണിക്ക് ഗുണകരമായിട്ടുണ്ട്. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ മുന്നേറ്റമാണ് ആഗോള തലത്തില്‍ സ്വര്‍ണ വില കുറയാന്‍ കാരണമെന്ന് വ്യാപാരികള്‍ പറയുന്നു.
malayalam.goodreturns.in
More From GoodReturns

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം



Click it and Unblock the Notifications
