വിവിധ പൊതുമേഖല ബാങ്കുകള്‍ തങ്ങളുടെ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തി.
വിവിധ പൊതുമേഖല ബാങ്കുകള്‍ തങ്ങളുടെ വായ്പാ പലിശ നിരക്കുകളില്‍ മാറ്റം വരുത്തി. 0.05 ശതമാനം മുതല്‍ 0.20 ശതമാനം വരെയാണ് ബാങ്കുകള്‍ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചത്. ഏതൊക്കെയാണ് പലിശ നിരക്ക് ഉയർത്തിയ ബാങ്കുകളെന്നും എത്രത്തോളമാണ് നിരക്ക് ഉയർത്തിയിരിക്കുന്നതെന്നും അറിയണ്ടേ?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) എംസിഎൽആർ നിരക്ക് 0.2 ശതമാനം കഴിഞ്ഞ ആഴ്ച്ച ഉയർത്തി. ഇതോടെ എസ്ബിഐയുടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്ക് ഉയർന്നു. പുതിയ നിരക്ക് സെപ്റ്റംബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വന്നു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂന്ന് വർഷം കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്ക് 20 ബേസിസ് പോയന്റാണ് ഉയർത്തിയിരിക്കുന്നത്. 8.1 ശതമാനമാണ് പുതിയ പലിശ നിരക്ക്. മുമ്പ് 7.9 ശതമാനമായിരുന്നു പലിശ. ഒരു വർഷം കാലാവധിയിലുള്ള വായ്പയുടെ പലിശ നിരക്ക് 8.45 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. നേരത്തേ ഇത് 8.25 ശതമാനമായിരുന്നു.
ബാങ്ക് ഓഫ് ബറോഡ
ബാങ്ക് ഓഫ് ബറോഡ തങ്ങളുടെ പലിശ നിരക്കുകളില്‍ 0.05 ശതമാനത്തിന്റെ വര്‍ദ്ധനയാണ് വരുത്തിയത്. എസ്ബിഐ പലിശ നിരക്ക് ഉയർത്തിയതിന് തൊട്ടു പിന്നാലെയാണ് ബാങ്ക് ഓഫ് ബറോഡയുടെ പലിശ വർദ്ധിപ്പിക്കൽ. സെപ്റ്റംബർ 7 മുതൽ പുതിക്കിയ നിരക്ക് പ്രാബല്യത്തിൽ വരും. ഒരു വർഷം കാലാവധിയുള്ള വായ്പയുടെ പലിശ നിരക്ക് 8.50 ശതമാനത്തിൽ നിന്ന് 8.55 ശതമാനമായാണഅ ഉയർത്തിയിരിക്കുന്നത്.
ഐസിഐസിഐ ബാങ്ക്
രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഐസിഐസിഐ ബാങ്ക് തങ്ങളുടെ പലിശ നിരക്കുകളില്‍ 0.15 ശതമാനത്തിന്റെ വര്‍ദ്ധനയും നടപ്പാക്കി. ഐസിഐസിഐ ബാങ്കിന്റെ പുതുക്കിയ ഒരു മാസത്തെ എംസിഎൽആർ ഇപ്പോൾ 8.55 ശതമാനമാണ്.
ആർബിഐ വായ്പാനയം
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മൂന്നാമത്തെ ദ്വൈമാസ വായ്പാ നയം പ്രഖ്യാപിച്ചതിന് ഒരു മാസത്തിന് ശേഷമാണ് ഇപ്പോൾ ബാങ്കുകൾ വായ്പാ പലിശ നിരക്ക് ഉയർത്തിയിരിക്കുന്നത്. ആർബിഐ റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകൾ 25 ബേസിസ് പോയിന്റ് ഉയർത്തിയിരുന്നു. നിലവിലെ റിപ്പോ നിരക്ക് 6.5 ശതമാനമാണ്.
malayalam.goodreturns.in
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
