ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് എന്നീ ബാങ്കുകൾ ലയിപ്പിക്കാൻ തീരുമാനം

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, വിജയാ ബാങ്ക് എന്നീ മൂന്ന് ബാങ്കുകളെ ലയിപ്പിക്കാൻ തിങ്കളാഴ്ച കേന്ദ്ര സർക്കാർ തീരുമാനിച്ചു. ലയനശേഷം ഒന്നാകുന്ന ബാങ്ക് ,14.82 ട്രില്യൺ ബിസിനസ് നടക്കുന്ന രാജ്യത്തെ മൂന്നാമത്തെ വലിയ ബാങ്ക് ആയിരിക്കും .

 
ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് : ലയനം

ബിസിനസ് കുറവുള്ള ബാങ്കുകളെ ലയിപ്പിക്കുന്നതിൽ സർക്കാർ മുൻകൈ എടുക്കുമെന്ന് ധനകാര്യമന്ത്രി അരുൺ ജെയ്റ്റ്ലി പറഞ്ഞു. ബാങ്കിങ് ബിസിനസ് നന്നായി നടക്കുന്ന രണ്ടു ബാങ്കുകളിലേക്ക് മൂന്നാമതൊരു ബാങ്കിനെ ലയിപ്പിക്കുക സാധ്യമാണ്.ലയനത്തിന് ശേഷം ബാങ്കുകളിലെ ജീവനക്കാർക്ക് യാതൊരു പ്രതികൂല സാഹചര്യങ്ങളും നേരിടേണ്ടിവരില്ല, എന്നും അദ്ദേഹം കൂട്ടി ചേർത്തു. 85,675 ജീവനക്കാരാണ് മൂന്നു ബാങ്കുകളിലായി ഉള്ളത് .

 
ബാങ്ക് ഓഫ് ബറോഡ, വിജയ ബാങ്ക്, ദേന ബാങ്ക് : ലയനം

ഈ ഗവൺമെന്റ്, പൊതുമേഖലാ ബാങ്കിങ്ങിൽ നടത്തുന്ന മൂന്നാമത്തെ പ്രധാന പുനർനിർമ്മാണമാണിത്. ആദ്യം എസ്.ബി.ഐ യുടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളുടെ ലയനമായിരുന്നു. പ്രവർത്തനക്ഷമതയും ഉപഭോകൃത സേവനവും ഉറപ്പു വരുത്താൻ ലയനം കൊണ്ട് സാധ്യമാകും എന്ന് കേന്ദ്രം അവകാശപ്പെടുന്നു. ലയന നടപടികൾ പൂർണ്ണമാകും വരെ മൂന്നു ബാങ്കുകളും സ്വാതന്ത്രമായാകും പ്രവർത്തിക്കുക.

English summary

BOB, Vijaya and Deena banks to merge

Central government has decided to merge BOB, Vijaya and Deena banks
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X