വെള്ളപ്പൊക്കത്തെത്തുടർന്ന് ഉണ്ടായ നാശനഷ്ടങ്ങൾ വീണ്ടെടുക്കാൻ കേരളത്തിന് ധനസഹായത്തിനായി ധനമന്ത്രി അരുൺ ജെയ്റ്റ്ലി ജി.എസ്.ടിയുടെ കീഴിൽ തിരഞ്ഞെടുത്ത ചരക്കുകൾക്കു അധിക സെസ്സ് ഈടാക്കാൻ ശുപാർശ ചെയ്തു. സെപ്തംബർ 28 ന് ജി.എസ്.ടി കൗൺസിൽ യോഗം ഇത് സംബന്ധിച്ചു ചർച്ച നടത്തും .

ഒരു സംസ്ഥാനത്തെ സഹായിക്കാൻ നിശ്ചിത കാലയളവിലേക്ക് സെസ്സ് ഏർപ്പെടുത്തിയ തീരുമാനം സ്വാഗതം ചെയ്യുന്നതായി ധനകാര്യ മന്ത്രി തോമസ് ഐസക്ക് തന്റെ ട്വീറ്റിൽ കുറിച്ചു. പ്രകൃതി ദുരന്തങ്ങൾ പോലെ മുൻകൂട്ടി നിശ്ചയിക്കാനാവാത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമ്പോൾ ജി എസ് ടി യിൽ മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കാമെന്നും ധനകാര്യ മന്ത്രി അഭിപ്രായപ്പെട്ടു . പ്രളയ ബാധിത സംസ്ഥാനമായ കേരളത്തിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ സെസ് ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.
വെള്ളപ്പൊക്കത്തെ തുടർന്ന് 20,000 കോടിയുടെ നഷ്ടം കേരളത്തിനുണ്ടായതായും കൂടുതൽ ഫണ്ട് കേരളത്തിന്റെ പുനർനിർമാണത്തിനായി ആവശ്യപ്പെട്ടതായും ഐസക് ചൂണ്ടിക്കാട്ടി.

ജി.എസ്.ടി യുടെ കീഴിലുളള ചരക്കുകളുടെയും സേവനങ്ങളുടെയും വില്പനയ്ക്ക് സെസ് ഏർപ്പെടുത്തിക്കൊണ്ട് ഫണ്ടുകൾ സമാഹരിക്കാൻ അനുവദിക്കണമെന്ന കേരള ഗവൺമെന്റിന്റെ നിർദ്ദേശം തുടക്കത്തിൽ കേന്ദ്ര നികുതി വകുപ്പിന് സ്വാഗതാർഹമായിരുന്നില്ല.
ഈ സാഹചര്യത്തിൽ പുതിയ സെസ് ഏർപ്പെടുത്താൻ സർക്കാർ ജി.എസ്.ടി. നിയമം ഭേദഗതി ചെയ്യേണ്ടി വരും . 2017 ജൂലായ് 1 മുതൽ ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ജി.എസ്.ടി) യിൽ റിയൽ എസ്റ്റേറ്റ്, സെസ് ചാർജ്, പ്രാദേശിക ലെവികള്‍ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജി. എസ്. ടി യിൽ 5, 12, 18, 28 ശതമാനം വരെ നാലു സ്ലാബ് റേറ്റ് ആണുള്ളത്. ലക്ഷ്വറി ഇനങ്ങൾ, ഡീമെറിറ്റ് ഗുഡ്സ് ഉത്പന്നങ്ങൾക്കും ഉയർന്ന നികുതി നിരക്കാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications