പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പട്ടവർക്കു മൂന്ന് മാസത്തെ സൗജന്യ റേഷൻ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളപ്പൊക്കം മൂലം ഉപജീവന മാർഗ്ഗം നഷ്ടമായവർക്ക് മൂന്ന് മാസത്തെ സൗജന്യ റേഷൻ നൽകും എന്ന് കേരള സർക്കാർ പ്രഖ്യാപിച്ചു.

 
പ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പട്ടവർക്കു മൂന്ന് മാസത്തെ സൗജന്

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി നിയമം പുനരുജ്ജീവിപ്പിച്ചുകൊണ്ട് കൂടുതൽ പ്രവൃത്തിദിനങ്ങൾ നൽകുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

പുനർനിർമിക്കുന്നതിനുള്ള നടപടികൾ

പുനർനിർമിക്കുന്നതിനുള്ള നടപടികൾ

വെള്ളപ്പൊക്കം ബാധിച്ച സംസ്ഥാനത്തെ പുനർനിർമിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികളും അദ്ദേഹം പ്രഖ്യാപിച്ചു. എല്ലാ കാർഷിക വിദ്യാഭ്യാസ വായ്പ്പകൾക്കും ഒരു വർഷത്തെ മെമ്മോറാണ്ടം പ്രഖ്യാപിച്ചിട്ടുണ്ട്.

മെയ് അവസാനം മുതൽ ആഗസ്ത് മധ്യത്തോടെ പെയ്ത കനത്ത മഴയും വെള്ളപ്പൊക്കവും കാരണം 483 മരണവും, സംസ്ഥാനത്തു ഉണ്ടായിരുന്നു 14.5 ലക്ഷം പേരോളം 3000 ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയിരുന്നു.

വിദഗ്ധരുടെ ഉന്നതതല സമിതി

വിദഗ്ധരുടെ ഉന്നതതല സമിതി

കേരളത്തെ പുനർനിർമ്മിക്കുന്നതിന് വിവിധ സംരംഭങ്ങൾ നടക്കുന്നുണ്ട്.വിവിധ മേഖലകളിൽ നിന്നും ഉള്ള വിദഗ്ധരുടെ ഉന്നതതല സമിതി രൂപീകരിച്ച് നമുക്ക് സ്കീമുകൾ രൂപീകരിക്കാവുന്നതാണ്.

ജോലിയിൽ നിന്നും വിരമിച്ചവരെയും പുറമെ ഓഫീസർമാരെയും ഇതിൽ ഉള്പെടുത്തുന്നതാണെന്നും മുഖ്യമന്ത്രി കൂട്ടി ചേർത്തു.വൈദ്യപരിശോധനയ്ക്ക് വിധേയനായതിനു ശേഷം ഇതാദ്യമായാണ് ക്യാബിനറ്റ് മീറ്റിംഗ് വിളിച്ചത്.

വായ്പാ സഹായവും സ്പോൺസർ ചെയ്യലും

വായ്പാ സഹായവും സ്പോൺസർ ചെയ്യലും

പുനർനിർമ്മാണ പ്രവർത്തനത്തിന് മണൽ, കല്ലുകൾ തുടങ്ങിയ ആവശ്യമാണെന്നും,പരമ്പരാഗത കെട്ടിട സാമഗ്രികളുടെ ഉപയോഗം കുറയ്ക്കുന്നതിന് വിദഗ്ദ്ധരുടെ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിനെ പുനർനിർമ്മിക്കുന്നതിന് വേണ്ടി കോർപ്പറേറ്റുകളിൽ നിന്നും സി.എസ്ആർ ഫണ്ടുകൾക്കായി സാധ്യമായ എല്ലാ വഴികളിലും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.വായ്പാ സഹായവും സ്പോൺസർ ചെയ്യലും ഏറ്റെടുക്കും. ഇതിനായി മറ്റൊരു കമ്മിറ്റി രൂപീകരിക്കും

Read more about: kerala കേരളം
English summary

ration for those who lost their livelihood

The Kerala government announced that it would provide free monthly ration for those who lost their livelihood due to floods.
Story first published: Friday, September 28, 2018, 17:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X