120 ദിവസം കൊണ്ട് 6000 സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ നല്കാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗൂഗിൾ പോലെയുള്ള ആഗോള കമ്പനികളുമായി ചേർന്ന് നാലു മാസത്തിനകം 6000 റെയിൽവേ സൗജന്യ വൈഫൈ കണക്ഷനുകൾ ലഭ്യമാക്കും എന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു.

120 ദിവസം കൊണ്ട് 6000 സ്റ്റേഷനുകളിൽ സൗജന്യ വൈ-ഫൈ

ഗൂഗിൾ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് 'റെയിൽവേ ലൈഫ് ലൈൻ ഓഫ് ദ നേഷൻ' (ഇന്ത്യൻ റെയിൽവേ ഹെറിറ്റേജ് ഡിജിറ്റലൈസ് ചെയ്യുവാനും അതിന്റെ വ്യാപകമായ പ്രചാരണത്തിനുമായി ഓൺലൈൻ സൗകര്യങ്ങൾ നടപ്പിലാക്കുകയാണ് ലക്ഷ്യം) . പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ 711 റെയിൽവേ സ്റ്റേഷനുകൾ സൗജന്യ വൈഫൈ കൺക്ഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. 120 ദിവസങ്ങൾ കൊണ്ട് ഈ സൗകര്യം 6000 സ്റ്റേഷനുകളിൽ എത്തിക്കാൻ ആണ് ലക്ഷ്യം എന്ന് റെയിൽവേ മന്ത്രി കൂട്ടി ചേർത്തു.

പ്രാദേശിക ജനങ്ങൾ

പ്രാദേശിക ജനങ്ങൾ

ഗൂഗിളും ഇന്ത്യൻ റെയിൽവേയും തമ്മിലുള്ള സമാനമായ പങ്കാളിത്തത്തിൽ വൈഫൈ സൗകര്യം 400 സ്റ്റേഷനുകളിൽ വ്യാപിപ്പിക്കും.ഇത് രാജ്യത്തെ 6000 സ്റ്റേഷനുകളിലേക്കും വ്യാപിക്കേണ്ടതാണ്.അങ്ങനെ,ഈ സ്റ്റേഷനുകളുടെ പരിസരത്ത് ജീവിക്കുന്ന പ്രാദേശിക ജനങ്ങൾ പ്രത്യേകിച്ചും സമൂഹത്തിലെ പാവപ്പെട്ടതോ പാർശ്വവത്ക്കരിക്കപ്പെട്ടതോ ആയ ആളുകൾക്ക് ഇത് ഉപയോഗിക്കുവാനും രാജ്യത്തിന്റെ വികസനത്തിന്റെ ഫലം അറിയുവാനും സാധിക്കുന്നു.അദ്ദേഹം പറഞ്ഞു .

വൈഫൈ സൗകര്യം

വൈഫൈ സൗകര്യം

5000 സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ലഭ്യമാക്കാൻ സ്വകാര്യ പങ്കാളിത്തത്തിനായി റെയിൽ സഹയോഗ് വെബ്സൈറ്റിൽ ആവശ്യപെട്ടിട്ടുണ്ട്.ചില സ്റ്റേഷനുകളിൽ ഗൂഗിൾ തന്നെ വൈഫൈ സൗകര്യം നൽകിയേക്കാം . അടുത്ത 120 ദിവസങ്ങളിലായി 6000 സ്റ്റേഷനുകളിൽ വൈഫൈ കണക്ഷനുകൾ സ്ഥാപിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഇന്ത്യൻ റെയിൽവേയുടെ പ്രാധാന്യം

ഇന്ത്യൻ റെയിൽവേയുടെ പ്രാധാന്യം

ഇന്ത്യൻ റയിൽവെയുടെ പൈതൃക പദ്ധതിയാണ് ഇത്. ഗൂഗിൾ ആർട്ട് ആൻറ് കൾച്ചർ എന്ന സെർച്ച് എഞ്ചിൻ വഴി ഇന്ത്യയുടെ കല, സംസ്കാരം എന്നിവ ഓൺലൈനിൽ പ്രദർശിപ്പിക്കാവുന്നതാണ്. 100 ഓളം ഓൺലൈൻ പ്രദർശനങ്ങൾ, 150-ലധികം വീഡിയോകളും 3500 ഇമേജുകളും പദ്ധതി വഴി ഇതിൽ ഉൾപ്പെടുത്തും .
ഇന്ത്യൻ റെയിൽവേയുടെ പ്രാധാന്യം, ദൃശ്യങ്ങൾ, ശബ്ദങ്ങൾ എന്നിവയെല്ലാം ഈ പദ്ധതിയിൽ ഉൾക്കൊള്ളുന്നു. പദ്ധതി വഴി വർക് ഷോപ് എൻജിനീയർമാർ,ട്രക്ക് മെൻ ഉൾപ്പെടെയുള്ള വിവിധ തൊഴിലാളി വർഗ്ഗങ്ങളെയും . അവരുടെ സംഭവനകളെയും അറിയപ്പെടാതെ പോയ ആളുകളുടെ വിജയ കഥകളും , അനുഭവങ്ങളും ഉയർത്തികാണിക്കും .

 

 

English summary

Indian Railways To Offer Free Wi-Fi At 6000 Stations

All 6000 stations in the railway network will provide free WiFi connections in four months time
Story first published: Monday, October 1, 2018, 12:56 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X