രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(എസ്.ബി.ഐ.)എടിഎം പിൻവലിക്കൽ പരിധി 40,000 രൂപയിൽ നിന്ന് 20,000 രൂപയാക്കി കുറച്ചു. താഴ്ന്ന പരിധി ഒക്ടോബർ 31 മുതൽ പ്രാബല്യത്തിൽ വരും.

എ.ടി.എമ്മുകളിൽ നിന്നും വ്യാജമായ ഇടപാടുകൾ നടക്കുന്നു എന്ന ബാങ്കുകളുടെ പരാതികൾ വർദ്ധിച്ചതിന്റെയും ഡിജിറ്റൽ,പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുവാനും വേണ്ടിയാണ് ,ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് പണം പിൻവലിക്കുന്നതിന് പരിധി നിശ്ചയിച്ചതെന്നു ബാങ്കുകൾ പറയുന്നു.വ്യാജമായ ഇടപാടുകൾ തടയാൻ ഉപഭോക്താക്കൾക്ക് ക്ലാസിക്, മാസ്റ്റെറോ പ്ലാറ്ഫ്‌ഫോമുകൾ നിർദ്ദേശിക്കുന്നതായും ബാങ്ക് അധികൃതർ അറിയിച്ചു.
തട്ടിപ്പുകാർ
കഴിഞ്ഞ മാസങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസുകളിൽ,മറച്ചു വെച്ച ക്യാമെറകളും ഇലക്ട്രോണിക് ഉപകരണങ്ങളും ഉപയോഗിച്ച് ഉപഭോക്താക്കളിലെ നിന്ന് ഡെബിറ്റ് കാർഡിനായി പിൻ മോഷ്ടിക്കുകയാണ് തട്ടിപ്പുകാർ ചെയ്യുന്നത്.എസ്ബിഐ കാർഡ് പോർട്ടഫോളിയോയിൽ ക്ലാസിക്ക് കാർഡുകൾ ആണ് കൂടുതൽ.പണം പിൻവലിക്കാനുള്ള നിയന്ത്രണം ഏതാനും ആഴ്ചകൾക്കുള്ളിൽ നിലവിൽ വരും.
20,000 രൂപ എന്ന പരിധി
ഡിജിറ്റൽ പണമിടപാടുകളുടെ വർദ്ധനവ് പ്രകടമാണെങ്കിലും,പണത്തിന്റെ ആവശ്യകത വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.ഞങ്ങളുടെ പരിശോധനയിൽ മിക്ക എ.ടി.എം പിൻവലിക്കലുകളും ചെറിയ തുകയാണ്.അങ്ങനെ എങ്കിൽ ഉപഭോക്താക്കൾക്കും 20,000 രൂപ എന്ന പരിധി ബുദ്ധിമുട്ടുണ്ടാകുകയില്ല.എന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടർ പി.കെ.ഗുപ്ത പ്രതികരിച്ചു."
പിൻവലിക്കൽ പരിധികൾ
ചെറിയ പിൻവലിക്കൽ വഴി തട്ടിപ്പുകാരെ നിയന്ത്രിക്കാം എന്ന് ഞങ്ങൾ കരുതുന്നു.കൂടുതൽ പണം ആവശ്യമുള്ള ഉപഭോക്താക്കൾക്ക് കൂടുതൽ പിൻവലിക്കൽ പരിധികൾ ലഭ്യമാക്കുന്ന കാർഡ് ഓപ്ഷനുകൾ ആവശ്യപ്പെടാം. അവരുടെ ബാങ്ക് അക്കൗണ്ടിൽ ഏറ്റവും കുറഞ്ഞ മിനിമം ബാലൻസ് സൂക്ഷിക്കുന്നവർക്ക് ഈ കാർഡുകൾ നൽകും.അദ്ദേഹം കൂട്ടി ചേർത്തു .
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
