സ്വീഡിഷ് റീടൈലർമാരായ ഐ കെ ഇ എ അടുത്ത വർഷം മാർച്ചോടെ ഇന്ത്യയിൽ ഇ-കൊമേഴ്സ് പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നു ഐ കെ ഇ എ യുടെ ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പീറ്റർ ബെറ്റ്‌സൽ വ്യാഴാഴ്ച പറഞ്ഞു. "ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഐ കെ ഇ എ യുടെ ഒരു മൾട്ടിചാനൽ അനുഭവം ആയിരിക്കും സൃഷ്ടിക്കുക എന്നും അടുത്ത മാർച്ചിൽ മുംബൈയിൽ തുടങ്ങുന്ന പദ്ധതി ഉപഭോക്താക്കളിൽ ബ്രാൻഡ് എത്തിക്കുന്നതിന് പുതിയ മാർഗ്ഗങ്ങൾ മുന്നോട്ടു വെക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു .

ഐ കെ ഇ എ യുടെ ഇന്ത്യയിലെ മൂന്നാമത്തെ സ്റ്റോറിന്റെ വർണ്ണാഭമായ ഉദ്ഘടന ചടങ്ങിൽ പങ്കെടുത്ത ബെറ്റ്‌സൽ കമ്പനിക്കു ഇതിനകം ഒരു ഓൺലൈൻ പ്ലാറ്റ്ഫോം ഉണ്ടെന്നും , ബിസിനസ് സാധ്യതകൾ വിപുലീകരിക്കുന്നതിനു , വ്യത്യസ്ത പ്ലാറ്റ്ഫോമുകളുമായി ബന്ധിപ്പിക്കുന്ന പ്രക്രിയയിലാണ് കമ്പനി എന്നും പറഞ്ഞു .
ഓൺലൈൻ പ്ലാറ്റുഫോമുകൾ
കമ്പനിയുടെ ഐ.ടി സൌകര്യങ്ങളുടെ നിർമ്മാണത്തിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ, "നിക്ഷേപങ്ങൾ ഭാഗികമായി നടത്തി വരികയാണെന്ന് അദ്ദേഹം മറുപടി പറഞ്ഞു . വരും ദിവസങ്ങളിൽ വരുമാനം ലഭിക്കാൻ ഓൺലൈൻ പ്ലാറ്റുഫോമുകൾ മാത്രമാണോ തിരഞ്ഞെടുക്കുക എന്ന് ചോദിച്ചപ്പോൾ തങ്ങളുടെ ഫോക്കസ് പോയിന്റ് പല പ്ലാറ്റുഫോമുകളിലേക്കു ഒരേ സമയം എത്തുക എന്നതാണെന്ന് അദ്ദേഹം പറഞ്ഞു .എന്നിരുന്നാലും, വരും ദിവസങ്ങളിൽ ഓൺലൈൻ ഓർഡറുകൾ ഉയരും എന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
ഫിസിക്കൽ മീറ്റിംഗ് പോയിന്റുകൾ
ആമസോൺ, ഫ്ലിപ്കാർട്ട്, വാൾമാർട്ട് തുടങ്ങിയ ഇ-റീട്ടെയിൽ കമ്പനികളിൽ നിന്ന് മത്സരം പ്രതീക്ഷിക്കുന്ന കമ്പനിയെ ലാഭത്തിലേക്കുയർത്താൻ ഫിസിക്കൽ മീറ്റിംഗ് പോയിന്റുകൾ ഉപയോഗിക്കും എന്ന് അദ്ദേഹം പറഞ്ഞു .
ബാംഗ്ലൂർ സ്റ്റോർ
ഐ കെ ഇ എ ലാഭകരമായിരിക്കുമോ എന്ന് എനിക്ക് ഇപ്പോൾ പറയാൻ കഴിയില്ല, എന്നാൽ തീർച്ചയായും വരും വർഷങ്ങളിൽ ഞങ്ങൾ ലാഭം തന്നെയാണ് പ്രതീക്ഷിക്കുന്നത്.അദ്ദേഹം കൂട്ടി ചേർത്തു.ബാംഗ്ലൂർ സ്റ്റോറിനെക്കുറിച്ച് പറഞ്ഞത് 2020 ആകുമ്പോഴേക്കും 5,00,000 ചതുരശ്ര അടിയിൽ ഒരു പദ്ധതി തുടങ്ങുമെന്ന് പ്രതികരിച്ചു.ഓരോ വർഷവും 7 മില്ല്യൻ സന്ദർശകരെ ആകർഷിക്കാനാണ് സ്റ്റോർ ലക്ഷ്യമിടുന്നത്.2000 ലേറെ വാഹനങ്ങളുടെ പാർക്കിംഗും സ്വീഡിഷ്, ഇൻഡ്യൻ ഭക്ഷണ വിഭവങ്ങളുമായി 1000 ലധികം ഭക്ഷണശാലകളും അതിൽ ഉണ്ടായിരിക്കും.
More From GoodReturns

ഓഹരി വിപണിയിൽ വൻ മാറ്റം: മൈക്രോക്യാപ് നിക്ഷേപകർക്ക് മുന്നറിയിപ്പുമായി എക്സ്ചേഞ്ചുകൾ

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വീണ്ടും വൈകുന്നു; യാത്രക്കാർക്ക് ഇനിയും കാത്തിരിക്കണം

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!



Click it and Unblock the Notifications