ടൊയോട്ട, ഫോർഡ് തുടങ്ങിയ വാഹന നിർമ്മാതാക്കൾ പാസഞ്ചർ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വില ജനുവരിയിൽ ഉയർത്തും.
രൂപയുടെ മൂല്യത്തകർച്ച കാരണം നിർമ്മാണചിലവിന്റെ വർദ്ധനവ് കണക്കിലെടുത്ത് ടൊയോട്ട, ഫോർഡ് തുടങ്ങിയ വാഹന നിർമ്മാതാക്കൾ പാസഞ്ചർ കാറുകളുടെയും യൂട്ടിലിറ്റി വാഹനങ്ങളുടെയും വില ജനുവരിയിൽ ഉയർത്തും.ടൊയോട്ടയും കിർലോസ്കർ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായ ടൊയോട്ട കിർലോസ്കർ മോട്ടോർ (ടികെഎം) ജനുവരി ഒന്നുമുതൽ വാഹനങ്ങളുടെ വില 4 ശതമാനം വർദ്ധിപ്പിക്കുമെന്ന് കരുതുന്നു.രൂപയുടെ മൂല്യം ഇടിഞ്ഞതിനെത്തുടർന്ന് വാഹനങ്ങളുടെ വില 1-3 ശതമാനം വർദ്ധിക്കുമെന്ന് ഫോർഡ് ഇന്ത്യ പറയുന്നു.

സ്ഥിതിഗതികൾ അവലോകനം ചെയ്തതിനു ശേഷം മാത്രമേ വാഹന വില ഉയർത്തുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ കഴിയുകയുള്ളൂ എന്നുമാണ് ഹോണ്ട ഗ്രൂപ് പറയുന്നത് .ഹ്യൂണ്ടായി മോട്ടോർ ഇന്ത്യ, ടാറ്റാ മോട്ടോഴ്സ് തുടങ്ങിയവർ വില വർദ്ധിപ്പിക്കാനുള്ള തീരുമാനത്തിൽ എത്തിയിട്ടില്ല .ഇന്ധന ചെലവുകൾ,പലിശനിരക്കുകൾ, മുൻകൂറായി ഇൻഷുറൻസ് ചെലവുകൾ എന്നിവ കാരണം കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യയിൽ വാഹന വിപണിയിലെ വില വർദ്ധിച്ചിരുന്നു. ഇതേതുടർന്ന് ആഭ്യന്തര വിപണിയിലെ പാസഞ്ചർ വാഹനങ്ങളുടെ വിൽപ്പന മൂന്നുമാസത്തേക്ക് ഇടിഞ്ഞിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
