ദേശീയപാത വികസനത്തിന് സർക്കാർ അധീനതയിലുള്ള ഭൂമിയും പുറമ്പോക്കുമടക്കം ഏറ്റെടുത്ത് നൽകാൻ ജില്ല കലക്ടർമാരെ ചുമതലപ്പെടുത്തി. ഏറ്റെടുക്കുന്ന പുറമ്പോക്ക് നികത്തേണ്ടി വന്നാൽ പരിസ്ഥിതിക്ക് ആഘാതമുണ്ടാക്കരുതെന്നും ജലസ്രോതസ്സുകളുടെ ഒഴുക്ക് തടയരുതെന്നും സമീപങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടരുതെന്നും വ്യവസ്ഥയുണ്ട്.

പുറമ്പോക്കിന് സമീപത്തെ വയലുകളിൽ ജലസേചന സൗകര്യം ഉറപ്പാക്കാനും തോടുകളുള്ള ഭാഗത്ത് കലുങ്ക്,കൾവർട്ട് എന്നിവ നിർമിക്കാനും നടപടി വേണം. ഏറ്റെടുക്കുന്ന ഭൂമി ദേശീയപാത വികസനത്തിന് മാത്രമേ വിനിയോഗിക്കാവൂ.
കെട്ടിടം, മതിലടക്കം ഏത് നഷ്ടവും ദേശീയപാത അധികൃതർ നികത്തണം. ഇക്കാര്യങ്ങൾക്ക് ജില്ല കലക്ടർമാെര ചുമതലപ്പെടുത്തി റവന്യൂ വകുപ്പ് ഉത്തരവിറക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള ഭൂമി ഇതേ ഉത്തരവിെൻറ ഭാഗമായി ഏറ്റെടുക്കാൻ കഴിയാത്തതിനാൽ തദ്ദേശ വകുപ്പിനോട് പ്രത്യേക ഉത്തരവിറക്കാൻ ശിപാർശ ചെയ്തതാണ്.
കേന്ദ്ര നിയമ പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിന് പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി ആക്ട് എന്നിവ പ്രകാരം ഭൂമി പുനർ നിക്ഷിപ്തമാക്കി വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതില്ലെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications