പാവപ്പെട്ടവര്‍ക്ക് ഭവനവായ്പയില്‍ ഇളവുകള്‍ നല്‍കുന്നത് ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങൾ ഉള്ള പ്രധാൻ മന്ത്രി ആവാസ് യോജന എന്ന പദ്ധതിക്ക് കേരളത്തിൽ ഉപപോക്താക്കളിലെന്നു കേരളം കേന്ദ്രത്തെ അറിയിച്ചു.

അങ്ങനെയെങ്കിൽ കേരളത്തിനായി മാറ്റി വെച്ച തുക മറ്റു സംസ്ഥാനങ്ങളിലെ ഗ്രാമീണ ഭാവനവായ്പ്പകൾക്കു ഉപയോഗിക്കാം എന്നത് കൊണ്ട് പദ്ധതിക്കായി അനുവദിച്ച തുക മടക്കി തരാൻ കേന്ദ്രം ആവശ്യപ്പെട്ടു .കഴിഞ്ഞ മാസം വിവിധ സംസ്ഥാനങ്ങളുമായി കേന്ദ്രം നടത്തിയ ഒരു വീഡിയോ കോൺഫെറെൻസിലാണ് ഈ കാര്യങ്ങൾ തീരുമാനിച്ചത് .
വീടുകൾ
പ്രധാൻ മന്ത്രി ആവാസ് യോജന പ്രകാരം കേരളത്തിൽ 42,431 വീടുകൾ നിർമ്മിക്കാൻ ലക്ഷ്യമിട്ടിരുന്നു.എന്നാൽ 13,825 വീടുകൾ മാത്രമേ പദ്ധതിയുടെ കീഴിൽ നിർമിക്കേണ്ടി വന്നുള്ളൂ. പ്രധാൻ മന്ത്രി ആവാസ് യോജന, ഇന്ദിര ആവാസ് യോജന എന്നീ പദ്ധതികൾ പൂർത്തിയായിക്കഴിഞ്ഞു എന്നാണ് കേരളം പറയുന്നത്.42,431 വീടുകൾ ലക്ഷ്യമിട്ടതിൽ 16,589 പേർക്ക് മാത്രമേ ആദ്യ ഗഡു ലഭിച്ചുള്ളൂ.അതുകൊണ്ടാണ് ഈ പദ്ധതി വഴി ആനുകൂല്യങ്ങൾ സ്വീകരിക്കാൻ ആളുകൾ മുൻപോട്ടു വരാത്തത്.
ഗ്രാമീണ വികസന മന്ത്രാലയം
പദ്ധതിയെ ഉപയോഗപ്പെടുത്താൻ കേരളത്തിന് കഴിയുന്നില്ലെങ്കിൽ,സംസ്ഥാനത്തിന് അനുവദിച്ച തുക മറ്റു സംസ്ഥാനങ്ങൾക്ക് ഉപയോഗപ്പെടുത്താനായി തിരിച്ചേല്പിക്കണം എന്നാണ്,ഗ്രാമീണ വികസന മന്ത്രാലയം അറിയിച്ചിട്ടുള്ളത്. പദ്ധതിയുടെ കീഴിൽ രാജ്യത്ത് പത്ത് മില്ല്യൺ വീടുകൾ പൂർത്തിയാക്കാനായി പ്രധാനമന്ത്രി 2019 മാർച്ച് 31 വരെയാണ് സമയം നൽകിയിരിക്കുന്നത്.
സംസ്ഥാന സർക്കാർ മറ്റൊരു സ്കീമിൽ ഉയർന്ന സബ്സിഡി നൽകി വരുന്നത് കൊണ്ടാണ് കേരളത്തിൽ പ്രധാൻ മന്ത്രി ആവാസ് യോജനയ്ക്കു സ്വീകാര്യത ഇല്ലാത്തതെന്ന് ഒരു മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു.
കേരള സർക്കാർ
പാവപെട്ട ഒരാൾക്ക് വീടുവയ്ക്കാൻ 4 ലക്ഷം രൂപ സബ്സിഡിയാണ് കേരള സർക്കാർ നൽകി വരുന്നത്.അതേസമയം ആവാസ് യോജന പദ്ധതി പ്രകാരം ലഭിക്കുക 1.2-1.3 ലക്ഷം രൂപ വരെയാണ്.കഴിഞ്ഞ ഒക്ടോബറിൽ ടി.ആർ.എസ് ഭരിക്കുന്ന തെലങ്കാനയും,ഇതേ സാഹചര്യം നേരിട്ടിരുന്നു,തെലങ്കാന സംസ്ഥാനത്തിനോടും ആവാസ് യോജനയ്ക്കായി അനുവദിച്ച തുക മടക്കി തരാൻ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.പിഎംഎജി (ജി) പ്രകാരം 190 കോടി രൂപയാണ് 70,674 വീടുകൾ നിർമിക്കുവാനായി തെലങ്കാനയ്ക്ക് അനുവദിച്ചത്,എന്നാൽ പദ്ധതിയുടെ കീഴിൽ ഒരു ഭവനം പോലും സംസ്ഥാനത്തു നിർമിച്ചില്ല.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ക്രെഡന്റ് കണക്ട് എൻ കെയർ ലിസ്റ്റിംഗ്: ഐപിഒ കുതിപ്പിന് പിന്നാലെ വിപണിയിൽ വൻ പ്രതീക്ഷ

സ്വർണം വാങ്ങാൻ കാത്തിരിക്കുകയാണോ? ഞായറാഴ്ചയിലെ സ്വർണ-വെള്ളി നിരക്കുകൾ അറിയാം

ഉത്സവ സീസൺ വരുന്നു; കാർ വില കുത്തനെ ഉയരുന്നു, നിക്ഷേപകർക്ക് തിരിച്ചടിയോ?



Click it and Unblock the Notifications