ദുരന്ത സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് അനുമതി

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗുഡ്സ് ആൻഡ് സേവന നികുതി (ജി.എസ്.ടി) യുടെ കീഴിൽ ഒരു ശതമാനം പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് മന്ത്രി സഭ ഉപസമിതിയുടെ അനുമതി. കേരളത്തിന് ഒരു ശതമാനം വരെ സെസ് ഏര്‍പ്പെടുത്താന്‍ ജിഎസ്ടി കൗണ്‍സിലിനോട് മന്ത്രി സഭ ഉപസമിതി ശുപാര്‍ശ ചെയ്യും.പ്രളയ സെസ് ഏര്‍പ്പെടുത്തണമെന്ന കാര്യം നാലുമാസം മുമ്പ് തന്നെ കേന്ദ്രത്തിനോട് കേരളാ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ദുരന്ത സെസ് ഏര്‍പ്പെടുത്താന്‍ കേരളത്തിന് അനുമതി

ജനുവരി 10ന് നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി.എത്ര ശതമാനം വെച്ച് പിരിക്കുമെന്നുമുള്ള കാര്യങ്ങളും ബജറ്റില്‍ അവതരിപ്പിക്കുമെന്ന് തോമസ് ഐസക് മന്ത്രി സഭ ഉപസമിതി യോഗത്തിന് ശേഷം വ്യക്തമാക്കി.

മന്ത്രി സഭ ഉപസമിതി

മന്ത്രി സഭ ഉപസമിതി

കേരളത്തിന്റെ കൃത്യമായ ഇടപെടലിലൂടെ മന്ത്രി സഭ ഉപസമിതി ജിഎസ്ടി കൗണ്‍സിലിനോട് പ്രളയ സെസ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തിരിക്കുകയാണ്. കേരളത്തിന് രണ്ടു വര്‍ഷം വരെ ഒരു ശതമാനം വരെ സെസ് ഏര്‍പ്പെടുത്താനാണ് മന്ത്രി സഭ ഉപസമിതിയുടെ ശുപാര്‍ശ എന്തെല്ലാം സേവനകള്‍ക്കും ഉത്പങ്ങള്‍ക്കും സെസ് വേണമെന്നതില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനം എടുകാം

 അധിക വിദേശ വായ്പ

അധിക വിദേശ വായ്പ

വിദേശ വായ്പ എടുക്കുന്നത് ധന ഉത്തരവാദിത്ത ബില്ലിന് പുറത്തുള്ള കാര്യമായതിനാല്‍ തീരുമാനം എടുക്കാന്‍ ഉപസമിതി ജിഎസ്ടി കൗണ്‍സിലിനോട് ശുപാര്‍ശ ചെയ്തു.ശുപാര്‍ശ ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിന് കൈമാറുകയും കേന്ദ്രം അനുഭാവ പൂര്‍വ്വമായ നിലപാട് സ്വീകരിക്കുകയും ചെയ്താല്‍ കേരളത്തിന് അധിക വിദേശ വായ്പ എടുക്കാനാവും.

സര്‍വ്വീസ് ടാക്‌സ്

സര്‍വ്വീസ് ടാക്‌സ്

ജനുവരി 10 നടക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ സെസിന്റെയും,അധിക വിദേശ വായ്പയുടേയും കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകും.ഒന്നര കോടി വരെ അനുമാന നികുതിയുടെ കീഴില്‍ കൊണ്ടുവരാന്‍ തീരുമാനിച്ചു.
ഇതിലൂടെ കേരളത്തിലെ 80 ശതമാനം ഇടപാടുകാരും വര്‍ഷത്തില്‍ ഒരിക്കല്‍ റിട്ടേണ്‍ കൊടുക്കുകയും 1 ശതമാനം നികുതി അടയ്ക്കുകയും ചെയ്താല്‍ മതി. 20 ലക്ഷത്തിലധികം വിറ്റു വരവുള്ളവര്‍ക്ക് ഇപ്പോഴുള്ള 18 ശതമാനം സര്‍വ്വീസ് ടാക്‌സ് ഇതിലൂടെ 5 മുതല്‍ എട്ട് ശതമാനം വരെ മാത്രമായി ചുരുങ്ങും.

 

 

English summary

Ministerial panel approves Kerala's request for disaster cess

A ministerial panel on January 6 allowed Kerala to levy an additional disaster cess of 1 percent under the Goods and Services Tax (GST) regime
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X