കഴിഞ്ഞ വര്‍ഷം ഓഹരി വിപണിയില്‍ കാര്യമായി നേട്ടമുണ്ടാക്കാന്‍ നിക്ഷേപകര്‍ക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ ഈ പ്രതികൂല സാഹചര്യത്തിലും നേട്ടമുണ്ടാക്കി കുതിച്ച ആര്‍തി ഇന്‍ഡസ്ട്രീസ് എന്ന തകര്‍പ്പന്‍ ഓഹരിയെ കുറിച്ച് എത്ര പേര്‍ക്കറിയാം. പത്തു വര്‍ഷം കൊണ്ട് 4500 ശതമാനം വളര്‍ച്ച, അദ്തുതകരമായ നേട്ടമാണിത്.
സ്ഥിരമായി വളര്‍ച്ചാ നിരക്ക് കാണിയ്ക്കുന്നതിനാല് 2019ല്‍ നിക്ഷേപിക്കാവുന്ന മികച്ച ഓഹരികളുടെ ലിസ്റ്റ് പരിഗണിച്ചാല്‍ അതിലും ആര്‍തി ഏറ്റവും മുന്നിലുണ്ടാകും. ഉത്പന്നങ്ങളുടെ നിലവാരവും ആധുനിക സാങ്കേതിക വിദ്യകളുടെ സമര്‍ത്ഥമായ ഉപയോഗവുമാണ് ആര്‍തിയെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തുന്നത്. ഈ കമ്പനിയെ കുറിച്ച് കൂടുതല്‍ അറിയാം.
ബിസിനസ്സിന്റെ 78 ശതമാനവും സ്പെഷ്യാലിറ്റി കെമിക്കല്സിലാണ്്. ഈ മേഖലയില്‍ കമ്പനിയ്ക്ക് വ്യക്തമായ കുത്തകയും നിലവിലുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയില്‍ 15 ശതമാനവും ഹോം ആന്റ് പേഴ്സണല്‍ കെയര്‍ ബിസിനസ്സില്‍ ബാക്കിയുള്ള ഏഴ് ശതമാനവും ഇടപെടുന്നു.
കഴിഞ്ഞ പത്ത് വര്‍ഷത്തെ കണക്ക് നോക്കുകയാണെങ്കില്‍ 45 മടങ്ങ് വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഉദാഹരണത്തിന് 2009 ജനുവരി ഒന്ന് ഓഹരിയില്‍ 10000 രൂപ നിക്ഷേപിച്ച ഒരാള്‍ക്ക് ഡിസംബര്‍ 31 2018ല്‍ ലഭിച്ചത് 4.5 ലക്ഷം രൂപയാണ്.
ആക്സിസ് സെക്യൂരിറ്റീസിനെ പോലുള്ള ബ്രോക്കറേജ് സ്ഥാപനങ്ങള്‍ 2019ലെയും മികച്ച ഓഹരികളിലൊന്നായി ആര്‍തിയെ വാഴ്ത്തുന്നുണ്ട്. ഇപ്പോള്‍ ദേശീയ ഓഹരി സൂചികയായ എന്‍എസ്ഇയില്‍ 1494.10ന് ട്രേഡിങ് നടത്തുന്ന ഓഹരി 1740 എന്ന ടാര്‍ജറ്റില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണെന്ന് ഓഹരി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.
ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ കമ്പനിയുടെ ഏറ്റവും കുറഞ്ഞ വളര്‍ച്ചാനിരക്ക് 16 ശതമാനമാണ്. 2020ല്‍ കമ്പനി 24 ശതമാനമെങ്കിലും നേട്ടമുണ്ടാക്കുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍ വ്യക്തമാക്കുന്നത്. കമ്പനിക്ക് 17 നിര്‍മാണ ഫാക്ടറികളുണ്ട്. 200 ഉത്പന്നങ്ങള്‍ ഏറ്റവും ചുരുങ്ങിയത് 60 രാജ്യങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നുണ്ട്. വരുമാനത്തിന്റെ 45 ശതമാനവും ലഭിക്കുന്നത് ഇതിലൂടെയാണ്.
More From GoodReturns

എൻഎസ്ഇയുടെ കർശന നിയന്ത്രണം; എഎസ്എം പട്ടികയിൽ പുതിയ ഓഹരികൾ, നിങ്ങളുടെ കൈവശമുണ്ടോ ഈ സ്റ്റോക്കുകൾ?

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ



Click it and Unblock the Notifications
