പേടിഎം പോസ്റ്റ് പെയ്ഡ്, ആധിപത്യമുറപ്പിക്കാന്‍ ക്രെഡിറ്റ് സൗകര്യവുമായി പേടിഎം

By Parvathy ES
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേടിഎമ്മിനെ കുറിച്ച് അറിയാത്തവര്‍ കുറവായിരിക്കും. ഇ വാലറ്റ് പേയ്‌മെന്റ് സംവിധാനമാണ് പേടിഎം. പ്രധാനമായും മൊബൈല്‍ ഫോണ്‍ വഴി എളുപ്പത്തില്‍ പണം കൈമാറാനുള്ള ഒരു മാര്‍ഗ്ഗമാണ് ഇ വാലറ്റ്. കൈയില്‍ അധികം പണം കൊണ്ടു നടക്കേണ്ടതില്ലാത്തതിനാലും വളരെ ലളിതമായ സാങ്കേതിക വിദ്യയായതിനാലും തെരുവ് കച്ചവടക്കാര്‍ വരെ പേടിഎം സാര്‍വത്രികമായി ഉപയോഗിക്കുന്നുണ്ട്. ഇന്ന് അത്രമാത്രം ജനകീയമാണ് ഈ പേടിഎം.

 

പേടിഎം ഒരുക്കുന്ന പുതിയൊരു സൗകര്യമാണ് പോസ്റ്റ് പെയ്ഡ്. എന്താണ് പേടിഎം പോസ്റ്റ് പെയ്ഡ്? പേരില്‍ തന്നെയുണ്ട് സംഗതി. മൊബൈല്‍, ഡിടിഎച്ച് റീച്ചാര്‍ജുകള്‍, മൂവി, ട്രാവല്‍ ടിക്കറ്റുകള്‍, ഷോപ്പിങ് എന്നിവ ഇനി പണമില്ലെങ്കിലും പേടിഎം പോസ്റ്റ് പെയ്ഡ് സൗകര്യം ഉപയോഗിച്ച് നടത്താം. പണം അടുത്ത മാസം തിരിച്ചടച്ചാല്‍ മതി. ഇത്തരത്തില്‍ ഉപയോഗിക്കുന്ന പണത്തിന് യാതൊരു വിധ പലിശയും ഈടാക്കുന്നതല്ല.

 

ഈ സൗകര്യത്തിന്റെ ടാഗ് ലൈന്‍ തന്നെ 'ഇപ്പോള്‍ ചെലവാക്കൂ, അടുത്ത മാസം തിരിച്ചടയ്ക്കൂ' എന്നതാണ്. മറ്റൊരു സൗകര്യവും ഇതിനുണ്ട്. സാധാരണ പേടിഎം പേയ്‌മെന്റുകള്‍ക്ക് ഒടിപിയോ പാസ് കോഡോ വേണം. എന്നാല്‍ പേടിഎം പോസ്റ്റ് പെയ്ഡ് ഉപയോഗിച്ച് പണമടയ്ക്കുമ്പോള്‍ ഇതൊന്നം വേണ്ട.

ക്രെഡിറ്റ് സൗകര്യവുമായി പേടിഎം പോസ്റ്റ് പെയ്ഡ്

എങ്ങനെ ആക്ടീവാക്കാം?
തുടക്കത്തില്‍ ഈ സൗകര്യം എല്ലാവര്‍ക്കും ലഭ്യമല്ല. തിരഞ്ഞെടുത്ത ചിലര്‍ക്കു മാത്രമാണ് കിട്ടുന്നത്.പേടിഎം ആപ്പിൽ  പോസ്റ്റ് പെയ്ഡ് എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ ഇത് ആക്ടീവാക്കാം. പേയ് മെന്റ് നടത്തുമ്പോള്‍ പേടിഎം പോസ്റ്റ് പെയ്ഡ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കണം. അടുത്ത മാസം ഏഴാം തിയ്യതിയാണ് തിരിച്ചടയ്‌ക്കേണ്ടത്. യുപിഐ, പേടിഎം വാലറ്റ്, പേടിഎം പേയ്‌മെന്റ് ബാങ്ക്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് സംവിധാനത്തിലൂടെ പണം തിരിച്ചടയ്ക്കാം.

എത്രയായിരിക്കും ക്രെഡിറ്റ് ലിമിറ്റ്
60000 രൂപ വരെ നിങ്ങള്‍ക്ക് പോസ്റ്റ് പെയ്ഡ് സൗകര്യം ഉപയോഗിച്ച് പേ ചെയ്യാന്‍ സാധിക്കും. ബില്‍ എല്ലാ മാസവും ആദ്യമെത്തും. ഒന്നാം തിയ്യതിയും ഏഴാം തിയ്യതിയും റിമൈന്‍ഡറുണ്ടാകും. കൃത്യമായി ബില്‍ അടച്ചില്ലെങ്കില്‍ പോസ്റ്റ് പെയ്ഡ് സൗകര്യം തന്നെ ഇല്ലാതാകും.ഐസിഐസിഐ ബാങ്കാണ് ഈ സൗകര്യമൊരുക്കാന്‍ പേടിഎമ്മിനെ സഹായിക്കുന്നത്.

ഇനി എല്ലാവര്‍ക്കും 60000 ലിമിറ്റ് കിട്ടുമെന്ന് കരുതേണ്ട.ലിമിറ്റ് സെറ്റ് ചെയ്യുന്നത് നിങ്ങള്‍ പേടിഎം ഉപയോഗിച്ചതിന്റെ ഹിസ്റ്ററി പരിശോധിച്ചിട്ടാണ്. ഉടന്‍ തന്നെ നിങ്ങളുടെ പേടിഎം ആപ്പ് തുറന്ന് നിങ്ങള്‍ക്ക് സൗകര്യം ലഭ്യമാണോ എന്ന് പരിശോധിക്കൂ. ആക്ടിവാക്കി എത്ര ലിമിറ്റുണ്ടെന്നും നോക്കൂ.

English summary

Paytm Postpaid, Credit Limit 60000, Know more details

Paytm postpaid, spend up to Rs 60000, pay later
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X