ബെംഗളൂരു: ലോകത്തിലെ തന്നെ ഏറ്റവും വലിയ ലേണിങ് ആപ്പ് ആയി മാറിക്കൊണ്ടിരിക്കുകയാണ് ബൈജൂസ്. മലയാളിയായ ബൈജു രവീന്ദ്രന് ആണ് ബൈജൂസ് ലേണിങ് ആപ്പിന്റെ സ്ഥാപകന്‍. അഴീക്കല്‍ സ്വദേശിയാണ് ബൈജു.
ബൈജൂസ് ആപ്പ് ഇപ്പോള്‍ അതിന്റെ മുന്നേറ്റങ്ങളിലെ മറ്റൊരു നാഴികക്കല്ല് താണ്ടിയിരിക്കുകയാണ്. അമേരിക്കന്‍ ലേണിങ് പ്ലാറ്റ്ഫോം ആയ ഒസ്മോയെ സ്വന്തമാക്കിക്കൊണ്ടാണിത്. 120 മില്യണ്‍ ഡോളറിനാണ് അമേരിക്കന്‍ കമ്പനിയെ ബൈജൂസ് ഇപ്പോള്‍ വാങ്ങിയിരിക്കുന്നത്. ഏതാണ്ട് 855 കോടി രൂപയ്ക്ക്!
ബൈജൂസ് ആപ്പ് നടത്തിയിട്ടുള്ള അഞ്ചാമത്തെ അക്യുസിഷന്‍ ആണിത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ബൈജൂസ് ഇതുവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെ ആണ്. അടുത്തിടെ നടന്ന മൂല്യ നിര്‍ണയത്തില്‍ ബൈജൂസിന്റെ മൂല്യം 3.6 മില്യണ്‍ ഡോളര്‍ ആയാണ് കണക്കാക്കിയിട്ടുള്ളത്.

ഒസ്മോയ്ക്കും ഇന്ത്യന്‍ ബന്ധമുണ്ട്. ഇന്ത്യന്‍ വംശജനായ പ്രമോദ് ശര്‍മയാണ് ഒസ്മോയുടെ സ്ഥാപകന്‍. ഐ പാഡുകള്‍ക്കും ഐ ഫോണുകള്‍ക്കും വേണ്ടി ഓഗ്മെന്റഡ് റിയാലിറ്റി ഗെയിംസ് നിര്‍മിക്കുന്ന സ്ഥാപനം ആണിത്.
ഒസ്മോ ഏറ്റെടുക്കുന്നതോടെ പുതിയൊരു തലത്തിലേക്കാണ് തങ്ങള്‍ കടക്കുന്നത് എന്നാണ് ബൈജൂസ് അവകാശപ്പെടുന്നത്. ഒസ്മോയുടെ ഫിസിക്കല്‍-ടു-ഡിജിറ്റല്‍ ടെക്നോളജി ഉപയോഗപ്പെടുത്തി ലേണിങ് ആപ്പ് കൂടുതല്‍ വിപുലപ്പെടുത്തും. മൂന്ന് മുതല്‍ എട്ട് വയസ്സുവരെ പ്രായമുള്ള കുട്ടികളേക്ക് കൂടി തങ്ങളുടെ മേഖല വിപുലപ്പെടുത്തുകയാണ് ലക്ഷ്യം.
മാത്ത് അഡ്വഞ്ചര്‍, ട്യൂട്ടര്‍വിസ്റ്റ, എഡ്യുറൈറ്റ്, വിദ്യാര്‍ത്ഥ തുടങ്ങിയവയെ ആണ് ബൈജൂസ് നേരത്തെ ഏറ്റെടുത്തത്. അമേരിക്ക, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് ബൈജൂസിന്റെ ലക്ഷ്യം. നിലവില്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലും ബൈജൂസ് കരുത്ത് തെളിയിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
