ദില്ലി: ഉയര്‍ന്നു വരുന്ന സാമ്പത്തിക അസമത്വം രാജ്യത്തിന്റെ സാമൂഹ്യ അടിത്തറയക്ക് ഭീഷണിയാണെന്ന് ഓക്സ്ഫാം പഠന റിപ്പോര്‍ട്ട്. ഇന്ത്യയുടെ ഭൂരിഭാഗം സമ്പത്ത് അതിസമ്പന്നരുടെ കൈയ്യിലാണെന്നും ദരിദ്രര്‍ കൂടുതല്‍ ദാരിദ്ര്യത്തിലേക്കാണ് പോകുന്ന സ്ഥിതി വിശേഷമാണ് നിലവിലുളളതെന്നുമടക്കമുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടാണ് ഓക്സ്ഫോം ഇന്റര്‍നാഷ്ണല്‍ പുറത്തു വിട്ടിരിക്കുന്നത്. ഉയര്‍ന്ന തോതിലുള്ള സാമ്പത്തിക അസമത്വം ജനാധിപത്യത്തിന് തിരിച്ചടിയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ഒരൂ വര്‍ഷത്തിനിടെ മാത്രം ലോകമെമ്പാടുമുള്ള സര്‍വ സാധാരണമായ പ്രതിഭാസമാണിത്. ദരിദ്രരുടെ സമ്പത്ത് ആകെ 11 ശതമാനമായി കുറഞ്ഞു. അതേ സമയം 2017നും 18നും ഇടയ്ക്ക് രണ്ട് ദിവസം കൂടുമ്പോള്‍ ഓരോ പുതിയ കോടീശ്വരന്മാര് ഉണ്ടാകുന്ന സാഹചര്യമാണുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ ആകെ ജനസംഖ്യയില്‍ 1 ശതമാനത്തിന്റെ സ്വത്ത് 39 ശതമാനം വര്‍ധിച്ചു. അതേസമയം 50 ശതമാനമാളുകളുടെ സാമ്പത്തിക വര്‍ധനവ് 2018ല്‍ വെറും 3 ശതമാനം മാത്രമാണ്. എന്നാല്‍ നികുതി വെട്ടിപ്പും നികുതി ഒഴിവാക്കലും നടത്തി കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളായി അതിസമ്പന്നര്‍ അടക്കുന്നത് കുറ്ഞ്ഞ നികുതി മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയുടെ കാര്യമെടുക്കുകയാണെങ്കില്‍ കഴിഞ്ഞ വര്‍ഷം മാത്രം 18 പുതിയ കോടീശ്വരന്മാരാണ് പുതിയതായി ഉണ്ടായത്. രാജ്യത്തെ ആകെ കോടീശ്വരന്മാരുടെ എണ്ണം 119 ആയി. 2018- 19 വര്‍ഷത്തെ കേന്ദ്ര ബഡ്ജറ്റിനേക്കാള്‍ കൂടുതലാണ് ഇവരുടെ ആകെ സമ്പത്ത് . അതായത് 24,42,200 കോടി രൂപ. പൊതുജനാരോഗ്യത്തിനും ശുചിത്വത്തിനും ജലവിതരണത്തിനും വേണ്ടിയും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ചിലവാക്കുന്ന തുകയേക്കാള്‍ കൂടുതലാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായ മുകേഷ് അമ്പാനിയുടെ സമ്പത്ത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ അസമത്വം വര്‍ഗത്തില്‍ മാത്രമല്ല, ജാതി, ലിംഗഭേദം എന്നിവ കൂടി അടിസ്ഥാനമാക്കിയുള്ളതാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
സാമ്പത്തിക അസമത്വം ഇല്ലാതാക്കാന്‍ പൊതുജനാരോഗ്യ സംരക്ഷണം ശക്തിപ്പെടുത്തുക, നിര്‍ദ്ദിഷ്ട വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക, വിദ്യാഭ്യാസ മേഖലയിലെയും ആരോഗ്യ മേഖലയിലെയും വാണിജ്യവത്കരണം നിര്‍ത്തലാക്കക, ലിംഗ ഭേദ ബജറ്റിന് മുന്‍തൂക്കം നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ഓക്സ്ഫാം നല്‍കുന്നത്
സമ്പന്ന വിഭാഗത്തിലുള്ളവര്‍ കൃത്യമായി നികുതി അടപ്പിച്ച് ഈ പണം ആരോഗ്യ വിദ്യാഭ്യാസ മേഖലകളില്‍ നിക്ഷേപിച്ചാല്‍ ഒരു വിഭാഗത്തിന് മാത്രമല്ലാതെ എല്ലാവര്ക്കും നല്ലൊരു ഭാവി വാഗ്ദാനം ചെയ്യാന്‍ സര്‍ക്കാരിന് സാധിക്കുമെന്ന് ഓക്സ്ഫോ സിഇഒ അമിതാഭ് ബേഹര്‍ അഭിപ്രായപ്പെടുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications