ഫേസ് ബുക്കോ വാട്സ് ആപ്പോ നോക്കിയാൽ ഇപ്പോള്‍ ടിക് ടാക്, ഹെലോ വീഡിയോകളുടെ പ്രളയമാണ്. കൗമാരക്കാരെയും യുവാക്കളെയും ആകര്‍ഷിക്കുന്ന കാര്യത്തില്‍ ചൈനീസ് ആപ്പുകള്‍ വന്‍ മുന്നേറ്റമാണ് കാഴ്ചവെയ്ക്കുന്നത്. ഇതിനെ പ്രതിരോധിക്കാനെന്നോണം പുതിയൊരു ആപ്പുമായി ഫേസ് ബുക്ക് എത്തുന്നു.
ആപ്പിന്റെ പേര് ലോല്(LOL) ആണെന്നാണ് പ്രാരംഭസൂചനകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ നൂറോളം സ്കൂള്‍ വിദ്യാര്‍ത്ഥികളില്‍ ഇത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇത്തരമൊരു ആപ്പിനെ കുറിച്ച് ഫേസ് ബുക്ക് ഇതുവരെ ഔദ്യോഗികമായി യാതൊരു പ്രഖ്യാപനവും നടത്തിയിട്ടില്ല.

ഫേസ്ബുക്കിന്റെ ഭാഗമായിട്ടാണോ? അതോ സ്വതന്ത്രമായി ഒരു ആപ്പായിട്ടാണോ ഇത് വരികയെന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. 13 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വീഡിയോ കോളിങും മെസ്സേജിങും സാധ്യമാക്കുന്ന മെസഞ്ചര്‍ കിഡ്സ് എന്ന ആപ്പ് 2017ല്‍ ഫേസ് ബുക്ക് യുഎസില്‍ ലോഞ്ച് ചെയ്തിരുന്നു.
എന്നാല്‍ ഫേസ് ബുക്കിന്റെ ഈ നീക്കത്തിനോട് സോഷ്യല്‍മീഡിയ വിദഗ്ധര്‍ അനുകൂലമായല്ല പ്രതികരിക്കുന്നത്. ഇത്തരമൊരു ആപ്പിന്റെ വരവും അതുണ്ടാക്കുന്ന സ്വാധീനവും ഗുണകരമായിരിക്കില്ലെന്ന നിലപാടാണ് ഭൂരിഭാഗം പേര്‍ക്കുമുള്ളത്. ആപ്പ് ഉപയോഗിക്കാന്‍ മാതാപിതാക്കളുടെ അനുമതി വേണ്ടി വരുമെന്നതും കുട്ടികള്‍ അപ് ലോഡ് ചെയ്യുന്ന ഡാറ്റ എത്രമാത്രം സുരക്ഷിതമാണെന്നതും ആണ് പ്രധാന വെല്ലുവിളികള്‍.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
