ന്യൂഡല്‍ഹി: വലിയ തോതില്‍ പണമിടപാടുകള്‍ നടത്തിയിട്ടും ആദായനികുതി റിട്ടേണ്‍ നല്‍കാതെ മുങ്ങി നടക്കുന്നതവരാണോ നിങ്ങള്‍? എങ്കില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ സമയമായിരിക്കുന്നു. ഇത്തരം നിയമലംഘകരെ കണ്ടെത്തുന്നതില്‍ ഇന്‍കം ടാക്സ് വിഭാഗം വിജയം കണ്ടിരിക്കുന്നു.
നോണ്‍ ഫയലേഴ്സ് മോണിറ്ററിംഗ് സിസ്റ്റം (എന്‍എംഎസ്) വഴിയാണ് 2018-2019 കാലയളവില്‍ നികുതി അടയ്ക്കാന്‍ വീഴ്ച വരുത്തിയവരെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സ് (സിബിഡിടി) വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഇവരുടെ പണ ഇടപാടുകള്‍ സസൂക്ഷ്മം നിരീക്ഷിച്ചുവരികയാണ് ആദായ നികുതി ഉദ്യോഗസ്ഥര്‍. എന്നാല്‍ വീഴ്ച വരുത്തിയവര്‍ക്ക് 21 ദിവസത്തെ സാവകാശം അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഈ കാലാവധിക്കിടയിലും ആദായനികുതി അടയ്ക്കാത്തവര്‍ക്കെതിരേ ശക്തമായ നടപടികളുണ്ടാകുമെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്.

നികുതി അടയ്ക്കാത്തവര്‍ക്ക് അതിന് തക്കതായ കാരണമുണ്ടെങ്കില്‍ ഈ കാലാവധിക്കുള്ളില്‍ അത് ബോധിപ്പിക്കാം. അല്ലാത്തപക്ഷം നികുതി അടച്ചിരിക്കണമെന്നാണ് ഐടി വകുപ്പ് നല്കുന്ന മുന്നറിയിപ്പ്. കാരണം https://incometaxindiaefiling.gov.in വഴി ഓണ്‍ലൈനായി നല്‍കാമെന്ന സൗകര്യവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. ഇതിലെ കോംപ്ലയന്‍സ് പോര്‍ട്ടല്‍ വഴി നല്കുന്ന വിശദീകരണം തൃപ്തികരമാണെങ്കില്‍ തുടര്‍ നടപടികള്‍ ഉണ്ടാകില്ല. ഈ അവസരം ഉപയോഗപ്പെടുത്താത്തവര്‍ക്കെതിരേ 1961ലെ ഐടി ആക്ട് നിയമം അനുസരിച്ചാവും നടപടികള്‍ വരിക.
സാമ്പത്തിക ഇടപാടുകളുടെ സ്റ്റേറ്റ്മെന്റുകള്‍, ടാക്സ് ഡിഡക്ഷന് അറ്റ് സോഴ്സ് (ടിഡിഎസ്), ടാക്സ് കലക്ഷന്‍ അറ്റ് സോഴ്സ് (ടിസിഎസ്), വിദേശ പണമിടപാടുകളെ കുറിച്ചുള്ള വിവരങ്ങള്‍, കയറ്റുമതി, ഇറക്കുമതി രേഖകള്‍ തുടങ്ങിയവ പരിശോധിച്ചാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയവരെ സിബിഡിടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: വോളിയം കുതിക്കുമ്പോൾ ശ്രദ്ധിക്കേണ്ട സുരക്ഷാ മുന്നറിയിപ്പുകൾ

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications