ധനകാര്യ കമ്പനിയായ ഐ.എല്‍ ആന്‍ഡ്‌ എഫ്‌.എസ്‌ നികുതി വെട്ടിക്കാനായി വ്യാജ ഇൻവോയ്സുകൾ സമർപ്പിച്ചു

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എഫ്‌.എസ്‌ ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് എന്ന കമ്പനിയുടെ സബ്സിഡിയറിയായ ഐ .എല്‍ ആന്‍ഡ്‌ എഫ്‌.എസ്‌ റയിൽ ലിമിറ്റഡ് നിലവിലില്ലാത്ത ഇൻഫ്രാസ്ട്രക്ചർ പ്രവർത്തനം ഷെൽ കമ്പനികൾക്കായി നൽകിയിട്ടുണ്ടെന്ന് കാണിച്ചു കോടി കണക്കിന് രൂപയുടെ വ്യാജ ഇൻവോയ്‌സുകളാണ് കമ്പനി സമർപ്പിച്ചിട്ടുള്ളത് എന്ന് ഐ.എല്‍ ആന്‍ഡ്‌  എഫ്‌.എസ്‌ പദ്ധതിയുടെ അന്വേഷണത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ ആരോപണം ഉന്നയിച്ചു.

ധനകാര്യ കമ്പനിയായ ഐ.എല്‍ ആന്‍ഡ്‌ എഫ്‌.എസ്‌ നികുതി വെട്ടിക്കാനായി വ്യാജ ഇൻവോയ്സുകൾ സമർപ്പിച്ചു

നിലവിലില്ലാത്ത" പ്രവർത്തനങ്ങൾ ഷെൽ കമ്പനികൾക്ക് നല്കുന്നതിനായുള്ള ഒന്നിലധികം കരാറുകളും, ലാഭം കുറച്ചു കാണിക്കാൻ വേണ്ടിയുള്ള വ്യാജ ഇൻവോയ്സുകളും കമ്പനിയുടെ പക്കൽ നിന്നും ഇൻകം ടാക്സ് വകുപ്പ് കണ്ടെത്തി.

ഐഎൽ ആൻഡ് എഫ് എസ് ഗ്രൂപ്പിന്റെ ഔദ്യോഗിക വക്താവ് ആരോപണത്തോട് പ്രതികരിച്ചിട്ടില്ല.

2013-14 ൽ ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ കണക്കനുസരിച്ചു കൊൽക്കത്ത ആസ്ഥാനമായ നിർമ്മാണ, ജോലികൾ ഏറ്റെടുത്തു നടത്തുന്ന, വ്യാജ തൊഴിൽ കരാർ ചെലവുകൾ / സുരക്ഷിതമല്ലാത്ത വായ്പ /തുടങ്ങിയ ആരോപണങ്ങളിൽ ഉൾപ്പെട്ട ഷെയർ ക്യാപിറ്റലിൽ 0.50 ശതമാനം കമ്മീഷൻ മാത്രം ഉള്ള സിൽവർ ഇൻഫൊടെക് ലിമിറ്റഡിൽ നിന്ന് 20.18 കോടി രൂപയുടെ വ്യാജ ഇൻവോയ്സസാണ് ഐ.എൽ ആൻഡ് എഫ് എസ്സിന് ലഭിച്ചത്.

സിൽവർപോയിന്റിനു 251 കോടി രൂപയുടെ വരുമാനമാണുള്ളതെന്നും ഐ.എൽ ആൻഡ് എഫ് എസ്സിനു ലഭിച്ച ഇൻവോയസുകൾക്കനുസരിച്ചുള്ള പ്രവർത്തനങ്ങൾ സിൽവർ ഇൻഫൊടെക്കിന് ചെയ്തു തീർക്കാൻ കഴിയില്ലെന്നും ഇൻകം ടാക്സ് അന്വേഷണത്തിൽ കണ്ടെത്തി.

English summary

IL&FS Rail used bogus invoices worth crores:income tax

The income tax department has allegedly identified multiple contracts that IL&FS Rail awarded to shell companies, procuring fake invoices
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X