ദില്ലി: കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റിന്റെ അന്തിമ രേഖയുടെ പ്രിന്റിംഗ് പ്രവൃത്തികള്‍ തുടങ്ങിയത് ഹല്‍വ ആഘോഷത്തോടെ. കഴിഞ്ഞയാഴ്ച നോര്‍ത്ത് ബ്ലോക്കിലായിരുന്നു ഔപചാരിക ചടങ്ങ്. കേന്ദ്ര ധനകാര്യ സഹമന്ത്രിമാരായ ശിവ പ്രതാപ് ശുക്ല, പൊന്‍ രാധാകൃഷ്ണന്, മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങിന് സാക്ഷികളായി. ധനകാര്യമന്ത്രി അരുണ്‍ ജെയിറ്റ്ലി അമേരിക്കയില്‍ ചികില്‍സയിലായതിനാല്‍ ആഘോഷം നഷ്ടമായി. പിന്നീടാണ് പിയൂഷ് ഗോയലിന് മന്ത്രാലയത്തിന്റെ ചുമതല നല്‍കുന്നത്.
ബജറ്റിനു മുമ്പ് മനസ്സിലാക്കിയിരിക്കേണ്ട ചില സാങ്കേതിക പദങ്ങള്‍
നരേന്ദ്രമോദി സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനിരിക്കുന്ന സമയത്ത് ബജറ്റ് വളരെ പ്രാധാന്യത്തോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ബജറ്റ് എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയായിരിക്കുമെന്ന രീതിയിലാണ് ബജറ്റ് അവതരണത്തിന് മുന്നോടിയായി നടക്കുന്ന ചര്‍ച്ചകള്‍. കഴിഞ്ഞ സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ വലിയ പരാജയം ഏറ്റുവാങ്ങേണ്ടിവന്ന ബിജെപിയും ഘടക കക്ഷികളും തങ്ങളുടെ നഷ്ടമായ വോട്ടുകള്‍ തിരികെ നേടാനുള്ള തന്ത്രങ്ങള്‍ ബജറ്റില്‍ പയറ്റുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കര്‍ഷകര്‍, ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള മിഡില്‍ ക്ലാസ്, തൊഴിലന്വേഷകര്‍, ചെറുകിട-ഇടത്തരം സംരംഭകര്‍ തുടങ്ങിയ വിഭാഗങ്ങളെ ലക്ഷ്യംവച്ചുകൊണ്ടുള്ളതാവും പ്രഖ്യാപനങ്ങളേറെയും എന്നാണ് കണക്കുകൂട്ടല്‍.

ഹല്‍വ സെറിമണിയില്‍ ധനകാര്യ സെക്രട്ടറി എ എന്‍ ഝാ, സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്, റവന്യൂ സെക്രട്ടറി അജയ് ഭൂഷണ് പാണ്ഡെ തുടങ്ങിവരും സന്നിഹിതരായിരുന്നു.
വലിയ പാത്രത്തില്‍ (കടായി) പാകം ചെയ്ത ഹല്‍വ മന്ത്രാലയത്തിലെ മുഴുവന്‍ ജീവനക്കാര്‍ക്കും വിതരണം ചെയ്തു കൊണ്ടായിരുന്നു ബജറ്റ് അച്ചടി ആഘോഷമാക്കിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
