ബജറ്റിനു മുമ്പ് മനസ്സിലാക്കിയിരിക്കേണ്ട ചില സാങ്കേതിക പദങ്ങള്‍

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: : കേന്ദ്ര ബജറ്റിനായി കാത്തിരിക്കുന് വേളയില്‍ അറിയേണ്ട ചില സാങ്കേതിക പദങ്ങളിതാ.

ബജറ്റിനു മുമ്പ് മനസ്സിലാക്കിയിരിക്കേണ്ട ചില സാങ്കേതിക പദങ്ങള്‍

ബജറ്റ്: സര്‍ക്കാരിന്റെ ഒരു സാമ്പത്തിക വര്‍ഷത്തെ വരവ്-ചെലവുകളുടെ വിശദമായ രേഖയാണ് ബജറ്റ്.

ഫിനാന്‍സ് ബില്‍ (ധനകാര്യ ബില്ല്): ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുടനെ പുറപ്പെടുവിക്കുന്ന ബില്ലാണിത്. ബജറ്റ് പ്രഖ്യാപനങ്ങള്‍ക്കനുസൃതമായി നികുതികളില്‍ മാറ്റം വരുത്തുന്നതാണിത്.

 

ഫിസ്‌ക്കല്‍ പോളിസി (സാമ്പത്തിക നയം): വരുമാന സ്രോതസ്സുകളും ചെലവഴിക്കുന്ന രീതികളും കണ്ടെത്തുന്നതിനുള്ള സര്‍ക്കാര്‍ നടപടികളാണ് ഇതിലൂടെ അര്‍ഥമാക്കുന്നത്. ബജറ്റിലൂടെ നടപ്പിലാക്കുന്ന ഈ സാമ്പത്തിക നയം ഉപയോഗിച്ചാണ് സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത്.

 

റവന്യൂ ഡെഫിസിറ്റ് (വരുമാനക്കമ്മി): സര്‍ക്കാരിന്റെ വരുമാനവും ചെലവും തമ്മിലുള്ള അന്തരമാണിത്. വരവുകളെക്കാള്‍ ചെലവുകളാണ് കൂടുതലെന്നാണ് ഇത് അര്‍ഥമാക്കുന്നത്.


ജിഡിപി (മൊത്ത ആഭ്യന്തര ഉല്‍പ്പാദനം): നിശ്ചിത കാലയളവില്‍ രാജ്യത്ത് ഉല്‍പ്പാദിപ്പിക്കുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും കമ്പോള വിലയാണിത്. രാജ്യത്തെ ജീവിത നിലവാരത്തിന്റെ സൂചികയായി പരിഗണിക്കപ്പെടുന്നത് ഇതാണ്.

ഡയരക്ട് ടാക്‌സ് (പ്രത്യക്ഷ നികുതി): ആദായ നികുതി, കോര്‍പറേറ്റ് നികുതി തുടങ്ങി വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും മേല്‍ നേരിട്ട് ചുമത്തുന്ന നികുതിയാണിത്.

ഇന്‍ഡയരക്ട് ടാക്‌സ് (പരോക്ഷ നികുതി): സാധനങ്ങളും സേവനങ്ങളും വാങ്ങുന്ന ഉപഭോക്താവില്‍ നിന്ന് ഈടാക്കുന്ന നികുതിയാണിത്. ജിഎസ്ടി ഉദാഹരണം.

ഇന്‍കം ടാക്‌സ് (ആദായനികുതി): ഒരു വ്യക്തിക്ക് ശമ്പളം, നിക്ഷേപം, പലിശ തുടങ്ങി വിവിധ സ്രോതസ്സുകളിലൂടെ ലഭിക്കുന്ന വരുമാനത്തിന് നല്‍കുന്ന നികുതിയാണിത്.

മോണിറ്ററി പോളിസി (പണ നയം): രാജ്യത്തെ ബാങ്ക് വായ്പകള്‍, പലിശ തുടങ്ങിയ കാര്യങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണറുടെ നേതൃത്വത്തിലുള്ള സമിതി കൈക്കൊള്ളുന്ന നയങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്തെ പണപ്പെരുപ്പം, വിലക്കയറ്റം തുടങ്ങിയവ നിയന്ത്രിക്കുന്നതില്‍ ഈ നയങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.

English summary

Union Budget 2019: Some important terms that you must know

Union Budget 2019: Some important terms that you must know
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X