നോട്ടുനിരോധനം ഖജനാവിലേക്ക് 1.3 ലക്ഷം കോടിയുടെ നികുതി വരുമാനമുണ്ടാക്കിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍. നോട്ട് നിരോധനത്തിന് ശേഷം രാജ്യത്തെ വളര്‍ച്ചാ നിരക്ക് 8.2 ശതമാനമായി ഉയര്‍ന്നെന്നും ബജറ്റില്‍ മന്ത്രി വ്യക്തമാക്കി.
കള്ളപ്പണത്തെ തുടച്ച് നീക്കാന്‍ നോട്ട് നിരോധനം സഹായകമായി. അന്‍പതിനായിരം കോടിയുടെ അനധികൃത സ്വത്തുക്കളാണ് പിടിച്ചെടുത്തത്. 6900 കോടിയുടെ ബിനാമി സ്വത്തുക്കളും കണ്ടുകെണ്ട്. 3,38,000 ഷെല്‍ കമ്പനികളെയാണ് കണ്ടെത്തിയത്. 16,000 കോടിയുടെ സ്വത്തുക്കകള് പിടിച്ചെടുത്തെന്നും മന്ത്രി പറഞ്ഞു.

ആദായ നികുതിയിലും ബജറ്റില്‍ വന്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു. ആദായ നികുതി പരിധി അഞ്ച് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. നിലവില്‍ നികുതി അടയ്ക്കുന്ന 3 കോടി പേര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഈ വര്‍ഷം നിലവിലെ പരിധി തുടരും. 2.5 ലക്ഷമായിരുന്നു നികുതിയൊഴിവിനുള്ള പരിധി. 80 സി പ്രകാരമുള്ള ഇളവ് ഒന്നരലക്ഷം രൂപയില്‍ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.ഇതോടെ ആറരലക്ഷം രൂപവരെയുള്ളവര്‍ക്ക് ആദായ നികുതി നല്‍കേണ്ടതില്ല.
രാജ്യം സുസ്ഥിര വളര്‍ച്ചയുടെ പാതയില്‍ മുന്നേറിയിതായി ബജറ്റ് പ്രസംഗത്തില്‍ മന്ത്രി പറഞ്ഞു.ഇന്ത്യ വലിയ സാമ്പത്തിക ശക്തിയായി മാറിയെന്നും വിലപ്പെരുപ്പം താഴ്ത്താന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
