ബി ടെക്ക് ഉണ്ടോ ? 80 ലക്ഷം രൂപ വരെ ശമ്പളം വാങ്ങാം ; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ തൊഴിലവസരങ്ങൾ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എസ്ബിഐ റിക്രൂട്ട്മെന്റ് 2019: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) sbi.co.in, bank.sbi/careers ൽ സ്പെഷ്യലിസ്റ്റ് കേഡർ ഓഫീസർമാരുടെ അപേക്ഷ ക്ഷണിച്ചു . ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന യോഗ്യതയുള്ള അപേക്ഷകർക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് ഇപ്പോൾ അപേക്ഷിക്കാം.ചീഫ് ടെക്നോളജി ഓഫീസർ, ഡപ്യൂട്ടി ജനറൽ മാനേജർ (ഇ ആൻഡ് ടി) എന്നീ രണ്ടു പോസ്റ്റുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുക. ജോലി ലഭിച്ചാൽ നിയമനം ലഭിക്കുക നവീ മുംബൈയിൽ ആയിരിക്കും. എങ്ങനെയാണു അപേക്ഷിക്കേണ്ടത് എന്നതിനെ കുറിച്ചുള്ള വിവരങ്ങൾ ചുവടെ നൽകിയിരിക്കുന്നു .

 
ബി ടെക്ക് ഉണ്ടോ? 80 ലക്ഷം രൂപ വരെ ശമ്പളം വാങ്ങാം; സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ തൊഴിലവസരങ്ങൾ

എസ്ബിഐ റിക്രൂട്ട്മെന്റ് 2019: പ്രധാനപെട്ട തീയതികൾ :

ഓൺലൈൻ അപേക്ഷ അവസാന തീയതി : ഫെബ്രുവരി 11, 2019

ഫീസ് അടയ്‌ക്കേണ്ട അവസാന തീയതി : ഫെബ്രുവരി 11, 2019

എസ്ബിഐ റിക്രൂട്ട്മെന്റ് 2019: ജോലിയുടെ വിശദാംശങ്ങൾ-

ചീഫ് ടെക്നോളജി ഓഫീസർ:

പോസ്റ്റുകളുടെ എണ്ണം: 1- ( 3 വർഷത്തെ കരാർ)

പ്രായ പരിധി: 2018, നവംബർ 30 വരെ 50 വയസ്സ്

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദം, അല്ലെങ്കിൽ എംസിഎയിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം. എം.എസ്സി / എം.ടെക്, സി.എസ് / ഐ.ടി. ബിരുദദാരികൾക്കും അപേക്ഷിക്കാം .

പ്രവർത്തി പരിചയം : ഐ.ടി മേഖലയിൽ കുറഞ്ഞത് 20 വർഷത്തെ പരിചയം

ഡെപ്യൂട്ടി ജനറൽ മാനേജർ (ഇ & ടി.എ ):

പോസ്റ്റുകളുടെ എണ്ണം: 1- റെഗുലർ

പ്രായ പരിധി: 2018, നവംബർ 30 വരെ 50 വയസ്സ്

വിദ്യാഭ്യാസ യോഗ്യത: ഏതെങ്കിലും വിഷയത്തിൽ എഞ്ചിനീയറിംഗ് ബിരുദം, അല്ലെങ്കിൽ എംസിഎയിൽ ബിരുദം പൂർത്തിയാക്കിയിരിക്കണം.

പ്രവർത്തി പരിചയം: ഐ.ടി മേഖലയിൽ കുറഞ്ഞത് 18 വർഷത്തെ പരിചയം. ഇതിൽ കുറഞ്ഞത് ആറു വർഷം സീനിയർ എക്സിക്യൂട്ടീവ് ലെവൽ സ്ഥാനത്ത് പ്രവർത്തിച്ചതായിരിക്കണം

എസ്ബിഐ റിക്രൂട്ട്മെന്റ് 2019: ശമ്പളം-ചീഫ് ടെക്നോളജി ഓഫീസർ: ഇൻഡിക്കേറ്റീവ് സി.ടി.സി.- 65 മുതൽ 80 ലക്ഷം വരെ

ഡെപ്യൂട്ടി ജനറൽ മാനേജർ (ഇ ആൻഡ് ടി): 68680-1960 / 4-74520 [സി.ടി.സി.: 40.20 ലക്ഷം രൂപ.]

എസ്ബിഐ റിക്രൂട്ട്മെന്റ് 2019: എങ്ങനെ അപേക്ഷിക്കാം :

ഓൺലൈൻ ആപ്ലികേഷൻ ഫോം എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്
https://bank.sbi/careers അല്ലെങ്കിൽ https://www.sbi.co.in/careers.

English summary

sbi fresh jobs with salary as high as Rs 80 lakh,

sbi recruitment 2019: State Bank of India announces fresh jobs with salary as high as Rs 80 lakh, check details
Story first published: Tuesday, February 5, 2019, 12:49 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X