ദില്ലി: ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്യാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നിക്ഷേപ സ്ഥാപനങ്ങള്‍ക്കും പദ്ധതികള്‍ക്കും നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. 2018ലെ അനിയന്ത്രിത നിക്ഷേപ പദ്ധതി നിരോധന ബില്ലില്‍ പുതിയ മാറ്റങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയതോടെയാണിത്. ഇതുമായി ബന്ധപ്പെട്ട് ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി നിര്‍ദേശിച്ച ശുപാര്‍ശകള്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

ഇതുപ്രകാരം രിജ്സറ്റര് ചെയ്യാത്ത ഇത്തരം സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതും പരസ്യം ചെയ്യുന്നതും നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിലും അതിനായി പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. നിലവിലെ നിയമപ്രകാരം പരാതികളുടെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നതായിരുന്നു പതിവെങ്കില്‍, പുതിയ ഭേദഗതികള്‍ പ്രകാരം അപകടം മുന്‍കൂട്ടിക്കണ്ട് നിയമനടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് അധികാരമുണ്ടായിരിക്കും.
നിയമം ലംഘിച്ച് ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നവരെ ശക്തമായ ശിക്ഷാ നടപടികളാണ് കാത്തിരിക്കുന്നത്. നിയമനടപികളോടൊപ്പം വന്‍ തുക പിഴയീടാക്കാനും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമവിരുദ്ധമായി സ്വീകരിച്ച നിക്ഷേപങ്ങള്‍ കണ്ടുകെട്ടാനും പുതിയ നിയമത്തില്‍ വകുപ്പുണ്ട്. ഇതിന്റെ ഭാഗമായി സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികള്‍ കാലവിളംബമില്ലാതെ നടപ്പിലാക്കും.
പുതിയ നിയമം നിലവില്‍ വന്നതോടെ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ക്കു വേണ്ടി പരസ്യം ചെയ്യുന്നതും അവയുടെ അംബാസഡര്‍മാരായി പ്രമുഖ വ്യക്തികള്‍ എന്‍ഡോഴ്സ് ചെയ്യുന്നതും ശിക്ഷാര്‍ഹമാവും. നിലവില്‍ രാജ്യത്ത് ഇത്തരം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. പലപ്പോഴും സമൂഹത്തിന്റെ ദരിദ്രരും പാവപ്പെട്ടവരുമാണ് ഇത്തരം തട്ടിപ്പുസംഘങ്ങളുടെ ഇരകള്‍. ആര്‍ബിഐയുടെ കണക്കുകള്‍ പ്രകാരം 2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ആയിരത്തോളം ഇത്തരം കേസുകള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
