ന്യൂഡല്‍ഹി: ആധാറിനെ മറ്റ് രേഖകളുമായി ബന്ധിപ്പിക്കല്‍ നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ അനുകൂല വിധിയുമായി വീണ്ടും സുപ്രിം കോടതി. ആദായ നികുതി സമര്‍പ്പിക്കാന്‍ ആധാറുമായി പാന്‍ കാര്‍ഡിനെ ബന്ധിപ്പിക്കണമെന്നാണ് പരമോന്നത കോടതിയുടെ പുതിയ ഉത്തരവ്. ജസ്റ്റിസ് എ കെ സിക്രി, എസ് അബ്ദുല്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്‍കം ടാക്സ് ആക്റ്റിലെ 139എഎ വകുപ്പ് ചൂണ്ടിക്കാട്ടി ഈ വിധ പുറപ്പെടുവിച്ചത്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാരിന് അനുകൂലമായി വിധി വന്നിരിക്കുന്നത്.
പ്രവാസികള്‍ക്ക് ബിസിനസ് തുടങ്ങാന്‍ നോര്‍ക്ക സഹായം; പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു
ശ്രേയ സെന്‍, ജയശ്രീ സത്പുത് എന്നിവര്‍ നല്കിയ ഹരജിയില്‍ പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാതെ തന്നെ ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ കഴിഞ്ഞ വര്‍ഷം ഡല്‍ഹി ഹൈക്കോടതി അനുവാദം നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് കേന്ദ്ര സര്‍ക്കാര്‍ ഹരജി നല്‍കിയത്.

സുപ്രിംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധിയുണ്ടായിരിക്കുന്നതെന്നും അതിനാല്‍ അടുത്ത വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ ഫയലിംഗ് ഇരു കാര്‍ഡുകളും ബന്ധിപ്പിച്ച ശേഷമേ പാടുള്ളൂ എന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വര്‍ഷം സപ്തംബര്‍ 26ന് പുറപ്പെടുവിച്ച സുപ്രധാന വിധിയില്‍ ആധാര്‍ കാര്‍ഡിന്റെ ഭരണഘടനാ സാധുത സുപ്രിം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവച്ചിരുന്നു. എന്നാല്‍ ബാങ്ക് അക്കൗണ്ട്, മൊബൈല്‍ ഫോണ്‍ സേവനം, സ്കൂള്‍ പ്രവേശനം എന്നിവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന് കോടതി നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
