പ്രവാസികള്‍ക്ക് ബിസിനസ് തുടങ്ങാന്‍ നോര്‍ക്ക സഹായം; പ്രത്യേക ഫെസിലിറ്റേഷന്‍ സെന്റര്‍ തുറന്നു

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തിരുവനന്തപുരം: പ്രവാസ ജീവിതം കഴിഞ്ഞ് തിരികെയെത്തിയാല്‍ ശിഷ്ട ജീവിതം അല്ലലില്ലാതെ കഴിയുന്നതിന് നാട്ടില്‍ എന്തെങ്കിലും ബിസിനസ് സംരംഭങ്ങള്‍ തുടങ്ങിയിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്നവരാണ് പ്രവാസികളിലേറെയും. എന്നാല്‍ ഇതിനുള്ള നടപടിക്രമങ്ങളിലെ സങ്കീര്‍ണതയും ആവശ്യമായ സഹായസഹകരണങ്ങളുടെ അഭാവവുമാണ് പലപ്പോഴും ഇക്കാര്യത്തില്‍ വിലങ്ങുതടിയായി നില്‍ക്കുന്നത്.

 

ട്രെയിന്‍ യാത്രയിലെ വായന ഇനി എളുപ്പം; മാഗ്സ്റ്ററുമായി കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേട്രെയിന്‍ യാത്രയിലെ വായന ഇനി എളുപ്പം; മാഗ്സ്റ്ററുമായി കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ

ബിസിനസ് സഹായ കേന്ദ്രം

ബിസിനസ് സഹായ കേന്ദ്രം

ഈ പ്രശ്‌നം പരിഹരിച്ച് പ്രവാസികള്‍ക്ക് കേരളത്തില്‍ എളുപ്പത്തില്‍ ബിസിനസ് സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള എല്ലാ സഹായ സഹകരണങ്ങളും ഒരുക്കാന്‍ രംഗത്തെത്തിയിരിക്കുകയാണ് നോര്‍ക്ക റൂട്ട്‌സ്. ഇതിനായി പ്രത്യേക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍ നോര്‍ക്കയുടെ കീഴില്‍ ആരംഭിച്ചുകഴിഞ്ഞു. ഇതിലൂടെ പ്രവാസികളെ നിക്ഷേപത്തിന് പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ നടപടികളാവിഷ്‌കരിക്കാനാണ് നോര്‍ക്ക റൂട്സിന്റെ തീരുമാനം. പ്രവാസികള്‍ക്കും മടങ്ങിയെത്തിയവര്‍ക്കും ഇതിന്റെ സേവനങ്ങള്‍ ലഭിക്കും.

ഏകജാലക സംവിധാനം

ഏകജാലക സംവിധാനം

സംസ്ഥാനത്ത് ചെറുകിട-ഇടത്തരം വ്യവസായങ്ങളില്‍ നിക്ഷേപം നടത്താന്‍ പ്രവാസികളെ പ്രേരിപ്പിക്കുകയാണ് നോര്‍ക്ക റൂട്സ് ആരംഭിച്ച നിക്ഷേപ സൗഹൃദ കേന്ദ്രത്തിന്റെ ലക്ഷ്യം. ഒരു സംരംഭം തുടങ്ങുന്നതിന് പല ഓഫീസുകള്‍ കയറിയിറങ്ങേണ്ട സാഹചര്യം ഇനിയുണ്ടാകില്ല. അതിന് പകരം ഏകജാലക സംവിധാനമാകും കൊണ്ടുവരിക. സംരംഭങ്ങള്‍ തുടങ്ങുന്നതിനാവശ്യമായ വിവിധി ലൈസന്‍സുകള്‍, എന്‍ഒസികള്‍, സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയെല്ലാം ഒരു കേന്ദ്രത്തില്‍ ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കും.

ഐഎന്‍ടി അഡൈ്വസറി കൗണ്‍സില്‍

ഐഎന്‍ടി അഡൈ്വസറി കൗണ്‍സില്‍

തിരുവനന്തപുരത്തെ നോര്‍ക്ക ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ പ്രത്യേക വിഭാഗമായാണ് സെന്റര്‍ പ്രവര്‍ത്തിക്കുക. ഇവിടെ കണ്‍സല്‍ട്ടന്റായി മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്ഥാപനമായ ഐഎന്‍ടി അഡൈ്വസറി കൗണ്‍സില്‍ പ്രൈവറ്റ് ലിമിറ്റഡിനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. കേരളത്തിന്റെ വിവിധ രംഗങ്ങളിലുള്ള ബിസിനസ് സാധ്യതകള്‍ കണ്ടെത്തല്‍, പ്രവാസികളില്‍ നിന്ന് നിക്ഷേപ സാധ്യതയുള്ളവരുടെ പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ ജോലികളാണ് ഈ ഏജന്‍സിക്ക് നല്‍കിയിരിക്കുന്നത്.

 കണ്‍സല്‍ട്ടന്‍സി സേവനം

കണ്‍സല്‍ട്ടന്‍സി സേവനം

നിക്ഷേപകര്‍ക്കും തൊഴില്‍ സംരംഭങ്ങളുമായി ബന്ധപ്പെട്ടവര്‍ക്കും ആവശ്യമായ കണ്‍സല്‍ട്ടസി സേവനങ്ങളും ഫെസിലിറ്റേഷന്‍ കേന്ദ്രം നല്‍കും. ഇതിനു പുറമെ, കെഎസ്‌ഐഡിസി, കിന്‍ഫ്ര, ജില്ലാ വ്യവസായ കേന്ദ്രം, സിഡ്‌കോ തുടങ്ങിയ ഇന്‍വെസ്റ്റ്‌മെന്റ് പ്രൊമോഷന്‍ ഏജന്‍സികളുമായും സഹകരിച്ചാണ് കേന്ദ്രം പ്രവര്‍ത്തിക്കുക. നിക്ഷേപകര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ക്കു പുറമെ, അവര്‍ക്കാവശ്യമായ പ്രൊഫഷണല്‍ സപ്പോര്‍ട്ടും ഈ കേന്ദ്രങ്ങളില്‍നിന്ന് ലഭിക്കും. അനുഭവസമ്പത്തുള്ള നിക്ഷേപകരുടെ സഹായവും ഇതിനായി വിനിയോഗിക്കും.

English summary

Norka Roots, is all set to roll out a full-fledged business facilitation centre, a single-window facility for NRKs and returnees to set up small and medium businesses in their home state

Norka Roots, is all set to roll out a full-fledged business facilitation centre, a single-window facility for NRKs and returnees to set up small and medium businesses in their home state
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X