ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രിയ പദ്ധതികളിലൊന്നായ പ്രധാന്‍മന്ത്രി ജന്‍ ധന് യോജന (പിഎംജെഡിവൈ) സ്കീമില്‍ ആരംഭിച്ച ജന്‍ധന്‍ അക്കൗണ്ടുകളില്‍ ഇതിനകം 90,000 കോടി രൂപയുടെ നിക്ഷേപമെത്തിയതായി കേന്ദ്ര മന്ത്രാലയം. പദ്ധതിയോടൊപ്പം ലഭിക്കുന്ന സൗജന്യ അപകട ഇന്‍ഷൂറന്‍സ് തുക ഒന്നില്‍ നിന്ന് രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയതോടെയാണ് പദ്ധതി കൂടുതല്‍ ജനപ്രിയമായതെന്നാണ് വിലയിരുത്തല്‍.
ക്രമപ്രവൃദ്ധമായ വളര്‍ച്ച
2017 മാര്‍ച്ച് മുതല്‍ ക്രമപ്രവൃദ്ധമായി വളര്‍ന്നുകൊണ്ടിരിക്കുന്ന ജന്‍ ധന് അക്കൗണ്ടിലെ നിക്ഷേപം 2019 ജനുവരി അവസാനമാവുമ്പോഴേക്കും 89,257.57 കോടി രൂപയായി ഉയര്‍ന്നതായി കേന്ദ്ര ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ എല്ലാ വീട്ടിലും ഒരു ബാങ്ക് അക്കൗണ്ട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ 2014 ആഗസ്ത് 28ന് പ്രധാന്‍മന്ത്രി ജന്‍ ധന് യോജന പ്രഖ്യാപിച്ചത്.
ഇന്‍ഷൂറന്‍സ് രണ്ട് ലക്ഷം
പദ്ധതിക്ക് ജനങ്ങളില്‍ നിന്ന് ലഭിച്ച ആവേശപൂര്‍വമായ പിന്തുണയുടെ പശ്ചാത്തലത്തിലാണ് 2018 ആഗസ്ത് 28നു ശേഷം ആരംഭിച്ച ജന്‍ ധന് അക്കൗണ്ടുകള്‍ക്ക് ഇന്‍ഷൂറന്‍സ് കവറേജ് രണ്ടു ലക്ഷമാക്കി ഉയര്‍ത്തിയത്. അക്കൗണ്ടില്‍ പണമില്ലെങ്കിലും അടിയന്തര ഘട്ടങ്ങളില്‍ ഓവര്‍ ഡ്രാഫ്റ്റായി കടമെടുക്കാവുന്ന തുകയുടെ പരിധി 5000 രൂപയില്‍ നിന്ന് 10,000 രൂപയായി സര്‍ക്കാര്‍ ഉയര്‍ത്തുകയുമുണ്ടായി.
എല്ലാ മുതിര്‍ന്നവര്‍ക്കും അക്കൗണ്ട്
പദ്ധതിക്ക് ലഭിച്ച സ്വീകാര്യതയെ തുടര്‍ന്ന് എല്ലാ വീട്ടിലും ഒരു അക്കൗണ്ട് എന്ന മുദ്രാവാക്യം മാറ്റി 18 വയസ്സ് പൂര്‍ത്തിയായ എല്ലാവര്ക്കും ബാങ്ക് അക്കൗണ്ട് എന്ന രീതിയിലേക്ക് പദ്ധതി വ്യാപിക്കാനും സര്‍ക്കാര്‍ തയ്യാറായി. പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്ത് 34.14 കോടി ജന്‍ധന്‍ അക്കൗണ്ടുകളാണുള്ളത്. 2015 മാര്‍ച്ച് 25ലെ കണക്കുകള്‍ അനുസരിച്ച് ഒരു ജന്‍ധന്‍ അക്കൗണ്ടിലുള്ള ശരാശരി ഡിപ്പോസിറ്റ് തുക 1,065 രൂപയായിരുന്നെങ്കില്‍ ഇന്നത് 2,615 രൂപയായി വര്‍ധിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കൂടുതലും ഗ്രാമീണ സ്ത്രീകള്‍
ജന്‍ധന്‍ അക്കൗണ്ട് ഹോള്‍ഡര്‍മാരില്‍ 53 ശതമാനവും സ്ത്രീകളാണെന്നതാണ് പദ്ധതിയുടെ മറ്റൊരു സവിശേഷത. എന്നു മാത്രമല്ല, 59 ശതമാനം അക്കൗണ്ടുകളും ഗ്രാമങ്ങളിലോ അര്‍ധ നഗരപ്രദേശങ്ങളിലോ നിന്നുള്ളവയാണ്. നിലവിലെ കണക്കുകള്‍ പ്രകാരം 27.26 കോടി അക്കൗണ്ട് ഉടമകള്‍ക്ക് സൗജന്യ ആക്സിഡന്റ് ഇന്‍ഷൂറന്‍സ് കവറേജോടു കൂടിയ റൂപെ ഡെബിറ്റ് കാര്‍ഡുകള്‍ ലഭ്യമാക്കിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
