അടുത്ത സാമ്പത്തിക വര്‍ഷം ഇപിഎഫ്ഒ 8.55 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: ജീവനക്കാരുടെ പ്രോവിഡന്റ് ഫണ്ടിലെ നിക്ഷേപത്തിനുള്ള പലിശ നിരക്ക് 2018-19 സാമ്പത്തിക വര്‍ഷം 8.55 ശതമാനമായി നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്. ഫിബ്രവരി 21ന് നടക്കുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ യോഗത്തിലാണ് ഈ സാമ്പത്തിക വര്‍ഷത്തെ പലിശനിരക്ക് പ്രഖ്യാപിക്കുക.

 

ഇന്ത്യന്‍ റെയില്‍വെയെ കുറിച്ചുള്ള ഈ 25 കാര്യങ്ങള്‍ നിങ്ങള്‍ക്കറിയാമോ?

ലോക്‌സഭ തെരഞ്ഞെടുപ്പ് വരാനിരിക്കുന്നതിനാല്‍ 2017-18ലെ പ്രകാരം നടപ്പു സാമ്പത്തിക വര്‍ഷവും 8.55 ശതമാനം പലിശ നിരക്ക് തന്നെ തുടരാനാണ് സാധ്യത. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ഇപിഎഫ്ഒയുടെ വരുമാന പദ്ധതികളും യോഗത്തില്‍ ചര്‍ച്ച ചെയ്യും. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തെ ഇപിഎഫ് നിക്ഷേപങ്ങളുടെ പലിശ നിരക്ക് 8.55 ഉയര്‍ത്താനുള്ള സാധ്യതയും തള്ളിക്കളയാനാകില്ലെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.

അടുത്ത സാമ്പത്തിക വര്‍ഷം ഇപിഎഫ്ഒ 8.55 ശതമാനം പലിശ നിരക്ക് നിലനിര്‍ത്തുമെന്ന് റിപ്പോര്‍ട്ട്

ഇപിഎഫ്ഒയുടെ സുപ്രധാന തീരുമാനമെടുക്കുന്ന സ്ഥാപനമാണ് കേന്ദ്ര തൊഴില്‍ വകുപ്പ് മന്ത്രി അധ്യക്ഷനായുള്ള സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ്. ഈ ബോര്‍ഡാണ് വരുന്ന സാമ്പത്തിക വര്‍ഷത്തേക്കുള്ള പിഎഫ് നിക്ഷേപങ്ങളില്‍ പലിശനിരക്ക് നിശ്ചയിക്കുന്നത്. പലിശ നിരക്കില്‍ സിബിടി അംഗീകാരം ലഭിച്ചാല്‍, ധനകാര്യ മന്ത്രാലയത്തിന്റെ അനുവാദത്തോടെ പലിശ നിരക്ക് ഉപഭോക്താക്കള്‍ക്കുള്ള അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും.

2017-18 കാലഘട്ടത്തില്‍ ഇപിഎഫ്ഒ 5 വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ് നല്‍കിയത്. അതായത് 8.55 ശതമാനം. 2016-17 ല്‍ 8.65 ശതമാനവും 2015-16 ല്‍ 8.8 ശതമാനവുമായിരുന്നു നിരക്ക്. 2013-14, 2014-15 വര്‍ഷങ്ങളില്‍ ഇത് 8.75 ശതമാനമാണ്. 2012-13 ല്‍ പലിശ നിരക്ക് 8.5 ശതമാനമായിരുന്നു.

മറ്റ് സുപ്രധാന വിഷയങ്ങളായ പുതിയ ഫണ്ട് മാനേജര്‍മാരുടെ നിയമനവും, ഇപിഎഫ്ഒയുടെ എക്‌സ്‌ചേഞ്ച് ട്രേഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപങ്ങളിലുള്ള അവലോകനവും അടുത്തയാഴ്ച ചേരുന്ന സിബിടി യോഗത്തില്‍ ചര്‍ച്ച ചെയ്യും.

English summary

EPFO to maintain interest rate of 8.55 per cent for next financial year

EPFO to maintain interest rate of 8.55 per cent for next financial year
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X