ന്യൂഡല്‍ഹി: പ്രസിദ്ധമായ കലാഷ്നിക്കോവ് റൈഫിളുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ പദ്ധതി വരുന്നു. അതും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേത്തിയില്‍. ഇതുമായി ബന്ധപ്പെട്ട് റഷ്യന്‍ സര്‍ക്കാരുമായി കേന്ദ്രഭരണകൂടം ധാരണയിലെത്തി. 7.5 ലക്ഷം കലാഷ്നിക്കോവുകളാണ് അമേത്തിയിലെ കോര്‍വ ഓര്‍ഡന്‍സ് ഫാക്ടറിയില്‍ നിര്‍മിക്കുക. 7.62X39 എംഎം കാലിബറുള്ള എകെ 203 തോക്കുകള്‍ രാജ്യത്ത് നിര്‍മിക്കാനാണ് ധാരണ.
പ്രസിദ്ധമായ എകെ 47 തോക്കുകളുടെ ചെറിയ വകഭേദമാണിത്. ഇതുമായി ബന്ധപ്പെട്ട കരാറില്‍ ഫെബ്രുവരി 15ന് ഇരുവിഭാഗവും ഒപ്പുവയ്ക്കുമെന്നാണ് സൂചന. ലോകസഭാ വിജ്ഞാപനത്തിന്റെ മുമ്പ് കോര്‍വ ആയുധ നിര്‍മാണ ശാലയില്‍ നടക്കുന്ന നിര്‍മാണ പ്രവൃത്തി ഫെബ്രുവരി 28ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. എകെ 203 നിര്‍മാണ പദ്ധതി കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് സൈന്യത്തില്‍ നിന്ന് ഒരു മേജര്‍ ജനറലിന്റെ സേവനം ഫാക്ടറിയില്‍ ലഭ്യമാക്കും. പദ്ധതിക്ക് ആകെ 12,000 കോടി രൂപ ചെലവുവരുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ത്യയും റഷ്യയും പൊതുവായി അംഗീകരിക്കുന്ന മറ്റു രാജ്യങ്ങളിലേക്ക് ഇവിടെ നിര്‍മിക്കുന്ന തോക്കുകള്‍ കയറ്റുമതി ചെയ്യാനുള്ള തീരുമാനവും ഇരുവിഭാഗവും അംഗീകരിച്ചിരുന്നു.

ബ്രഹ്മോസ് ക്രൂയിസ് മിസൈലുകളുടെ മാകൃകയിലാണ് ഇവയുടെയും വിപണനം സാധ്യമാവുക. പാകിസ്താന്, ചൈനീസ് അതിര്‍ത്തികളില്‍ വിന്യസിച്ചിട്ടുള്ള സൈനികര്‍ക്ക് നല്‍കുന്നതിനാണ് പുതിയ കലാഷ്നിക്കോവ് റൈഫുകള്‍ ഇന്ത്യ നിര്‍മിക്കുന്നത്. നിലവിലുള്ള ഇന്‍സാസ് റൈഫിളുകള്‍ക്ക് പകരമാണ് ഇവ നല്‍കുക. നേരത്തേ അദാനി ഗ്രൂപ്പുമായി ചേര്‍ന്ന് റൈഫിള്‍ വികസിപ്പിക്കാനായിരുന്നു റഷ്യയിലെ കലാഷ്നിക്കോവ് കണ്‍സേണിന്റെ നീക്കം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനു കീഴിലുള്ള ഓര്‍ഡന്‍സ് ഫാക്ടറി ബോര്‍ഡുമായാണ് കരാറില്‍ ഒപ്പുവയ്ക്കേണ്ടതെന്നാണ് ഇന്ത്യയുടെ പുതിയ നിലപാട്. റഫേല്‍ വിമാന ഇപാടില്‍ ദസോള്‍ട്ട് ഏവിയേഷന്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് കരാര്‍ നല്‍കിയത് വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
