പുതിയ ഇ കൊമേഴ്‌സ് നയം നടപ്പിലാക്കണമോ വേണ്ടയോ? മോദി സര്‍ക്കാര്‍ ത്രിശങ്കുവില്‍

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ന്യൂഡല്‍ഹി: തങ്ങള്‍ ആവിഷ്‌ക്കരിച്ച പുതിയ ഇ കൊമേഴ്‌സ് നയം ഉടന്‍ നടപ്പിലാക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പത്തിലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍. ഡെമോക്ലീസിന്റെ വാളു പോലെ തലക്കുമകളില്‍ തൂങ്ങിനില്‍ക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനവും തുടര്‍ന്നുവരുന്ന പെരുമാറ്റച്ചട്ടവും തന്നെ കാരണം. ഏത് സമയത്തും നടപ്പിലാക്കാന്‍ പാകത്തില്‍ ഇ കൊമോഴ്‌സ് പോളിസിയുടെ കരട് ഇതിനകം തയ്യാറായിക്കഴിഞ്ഞതായാണ് വിവരം.

 

പതിവുരീതിയില്‍ പുതിയ നയത്തിന്റെ കരട് പ്രസിദ്ധീകരിച്ച് ബന്ധപ്പെട്ടവരുമായുള്ള കൂടിയാലോചനകള്‍ക്കു ശേഷം അത് നടപ്പിലാക്കണോ അതോ കൂടിയാലോചനകളൊന്നും കൂടാതെ നേരിട്ട് നടപ്പിലാക്കണോ എന്നതാണ് പ്രശ്‌നം. പദ്ധതി നടപ്പിലാക്കേണ്ട നോഡല്‍ ഏജന്‍സിയായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഡസ്ട്രിയല്‍ പോളിസി ആന്റ് പ്രൊമോഷന്റെ അഭിപ്രായം നയം നേരിട്ട് പ്രഖ്യാപിക്കണമെന്നാണ്. എന്നാല്‍ ഇതിന് എതിരായ നിലപാടാണ് ബന്ധപ്പെട്ട മന്ത്രാലയങ്ങളുടേത്. ആദ്യം കരട് നയം പ്രസിദ്ധീകരിക്കുകയും ബന്ധപ്പെട്ട കക്ഷികളുമായുള്ള വിശദമായ കൂടിയാലോചനകള്‍ക്കു ശേഷം നടപ്പിലാക്കുകയും ചെയ്താല്‍ മതിയെന്നതാണ് അവരുടെ പക്ഷം.

പുതിയ ഇ കൊമേഴ്‌സ് നയം നടപ്പിലാക്കണമോ വേണ്ടയോ? മോദി സര്‍ക്കാര്‍ ത്രിശങ്കുവില്‍

നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ നിയന്ത്രണങ്ങള്‍ വരുത്തിക്കൊണ്ട് ഇ കൊമേഴ്‌സ് നയത്തില്‍ ഇതിനിടെ വരുത്തിയ ചില മാറ്റങ്ങള്‍ ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് തുടങ്ങിയ ആഗോള കമ്പനികളുടെ പ്രതിഷേധം വിളിച്ചുവരുത്തിയ സാഹചര്യത്തിലാണ് ഒറ്റയടിക്ക് പദ്ധതി നടപ്പിലാക്കേണ്ടെന്ന നിലപാടില്‍ മന്ത്രാലയങ്ങള്‍ എത്തിയത്. വിദേശ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ തങ്ങള്‍ക്ക് നേരിട്ടുള്ള വിദേശ നിക്ഷേപമുള്ള സ്റ്റോറുകളിലൂടെ സാധനങ്ങള്‍ വില്‍പ്പന നടത്തുന്നത് വിലക്കുന്നതായിരുന്നു പുതിയ ഭേദഗതി. ഇത് പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. ചര്‍ച്ചകളില്ലാതെ പുതിയ നയം നടപ്പിലാക്കിയാല്‍ ഇന്ത്യന്‍ വിപണയില്‍ കോടികള്‍ മുതല്‍മുടക്കിയ കമ്പനികള്‍ക്ക് അത് ദഹിക്കില്ലെന്നാണ് എതിര്‍പക്ഷക്കാരുടെ വാദം. ഇത്തരമൊരു സാഹചര്യത്തില്‍ മുന്നറിയിപ്പില്ലാതെ നയമാറ്റം കൊണ്ടുവന്ന നടപടിക്കെതിരേ ആരെങ്കിലും കോടതിയെ സമീപിച്ചാല്‍ സര്‍ക്കാറിന്റെ നില പരുങ്ങലിലാവും.

അതേസമയം, നിയമം അനുശാസിക്കുന്ന രീതിയില്‍ കരട് പുറത്തിറക്കി 15 ദിവസത്തെ കാലാവധിക്കു ശേഷം അന്തിമപ്രഖ്യാപനം നടത്താമെന്നു വച്ചാല്‍ അതിനു മുമ്പ് തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുമോ എന്നതാണ് സര്‍ക്കാരിനെ വിഷമവൃത്തത്തിലാക്കുന്നത്. മാര്‍ച്ച് ആദ്യത്തോടെ വിജ്ഞാപനം വരും എന്ന കണക്കുകൂട്ടലുകള്‍ക്കിടയില്‍ പ്രത്യേകിച്ചും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ പുതിയ നയപ്രഖ്യാപനം നടത്തുന്നത് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനവുമാവും. ഇന്ത്യന്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് അനുകൂലമായ നടപടികള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ ഇ കൊമേഴ്‌സ് നയമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നയരൂപീകരണവുമായി ബന്ധപ്പെട്ട് നേരത്തേ വിവിധ കമ്പനികളുമായി സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെങ്കിലും ഇന്ത്യയിലെ ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ 80 ശതമാനവും കൈയടക്കിവച്ചിരുന്ന ആമസോണും ഫ്‌ളിപ്കാര്‍ട്ടും ഇതില്‍ പങ്കെടുത്തിരുന്നില്ല.

Read more about: narendra modi government
English summary

new e-commerce policy launch

Barely a couple of months away from the Lok Sabha elections, the government is in a fix on whether to first launch a draft for consultation or release the e-commerce policy directly
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X