ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്മാരുടെ കുടുംബങ്ങളെ ഏറ്റെടുക്കാന്‍ സന്നദ്ധതി അറിയിച്ച് റിലയന്‍സ് ഫൗണ്ടേഷന്. സിആര്‍പിഎഫ് ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസം, കുടുംബത്തിന്റെ ചെലവുകള്‍, ജോലി തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ജീവകാരുണ്യ വിഭാഗമായ റിലയന്‍സ് ഫൗണ്ടേഷന് വ്യക്തമാക്കി.

രക്തസാക്ഷികളോടുള്ള നന്ദി സൂചകമായിട്ടാണ് ഇതെന്നും ഫൗണ്ടേഷന് പ്രസ്താവനയില്‍ പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ സിആര്‍പിഎഫ് ജവാന്മാര്ക്ക് തങ്ങളുടെ ആശുപത്രികളില്‍ ചികില്‍സ ലഭ്യമാക്കും. രാജ്യത്തിന്റെ സായുധസേനകള്‍ക്ക് സേവനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന ഏത് ചുമതലകളും ഏറ്റെടുക്കാന്‍ ഫൗണ്ടേഷന് സന്നദ്ധമാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.
റിലയന്‍സ് ഫൗണ്ടേഷനു പിന്നാലെ ഭീകരാക്രമണത്തില്‍ നിന്ന് പരിക്കുകളോടെ രക്ഷപ്പെട്ടവരുടെ ചികില്‍സ ഏറ്റെടുക്കാമെന്ന് അപ്പോളോ ഹോസ്പിറ്റലും അറിയിച്ചിരുന്നു. രാജ്യത്തെ തങ്ങളുടെ ഏത് ആശുപത്രിയിലും പൂര്‍ണ സുഖം പ്രാപിക്കുന്നതു വരെയുള്ള ചികില്‍സ ലഭ്യമാക്കാന്‍ മാനേജ്മെന്റ് ഒരുക്കമാണെന്നാണ് അപ്പോളോ ഹോസ്പിറ്റല്‍ ചെയര്മാന് പ്രതാപ് റെഡ്ഡി പ്രസ്താവനയില്‍ അറിയിച്ചത്.
വന്ദേ ഭാരത് എക്സ്പ്രസ്സ് തകരാറ് മൂലം ട്രിപ്പ് മുടക്കി, കാരണം ബ്രെയ്ക്കിങ് സംവിധാനത്തിലെ പിഴവ
ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമ ജില്ലയിലുണ്ടായ ഭീകരാക്രമണത്തിലാണ് 40ലേറെ സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടത്. ഇതേത്തുടര്‍ന്ന് വന്‍ സഹായ വാഗ്ദാനങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications