ഉപയോഗിച്ച കാറുകൾക്ക് ഡിമാൻഡ് കൂടുന്നു ; പരസ്യത്തിനായി കൂടുതൽ തുക ചിലവിട്ട് കാർ ഡീലർമാർ

By Seethu
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുതിയ കാറുകൾ വാങ്ങാനുള്ള ആളുകളുടെ ആഗ്രഹവുമായി താരതമ്യപ്പെടുത്തുമ്പോൾ, ഉപയോഗിച്ച വാഹനങ്ങൾ വാങ്ങാനാണ് ഇന്ന് ആളുകൾക്ക് കൂടുതൽ താല്പര്യം എന്ന് വിപണി സാക്ഷ്യപ്പെടുത്തുന്നു . 300 ബില്ല്യൺ ഡോളർ മൂല്യം വരുന്ന, ലോകത്തിലെ മൂന്നാമത്തെ വലിയ വാഹന വിപണി ഇന്ത്യയാണ് . ഇ-കൊമേഴ്‌സിന്റെ വരവോടു കൂടി ലോകത്തിൽ ഏറ്റവും കൂടുതൽ കാർ വാങ്ങുന്നവരെ ആകർഷിക്കുന്ന രാജ്യമായി ഇന്ത്യ മാറുന്നു. 

 
ഉപയോഗിച്ച കാറുകൾക്ക് ഡിമാൻഡ് കൂടുന്നു ; പരസ്യത്തിനായി കൂടുതൽ തുക ചിലവിട്ട് കാർ ഡീലർമാർ

പാസഞ്ചർ വാഹനങ്ങളിൽ പെട്ട പല പുതിയ വാഹനങ്ങൾ പുറത്തിറങ്ങിയെങ്കിലും,
കഴിഞ്ഞ ഒൻപത് മാസക്കാലയളവിൽ ഓട്ടോ സെക്ടരിൽ വലിയ മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. എന്നാൽ ഉപയോഗിക്കപ്പെട്ട കാർ മാർക്കറ്റ് വളരെ വേഗത്തിലാണ് വളരുന്നത്. 

യൂസ്ഡ് കാർ വിപണിയുടെ വളർച്ച

യൂസ്ഡ് കാർ വിപണിയുടെ വളർച്ച

സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് (സിയാം) പുറത്തുവിട്ട കണക്കുകൾ പ്രകാരം 2018 ൽ ഏതാണ്ട് നാലു മില്യൺ ഉപയോഗിച്ച കാറുകളാണ് വിട്ടു പോയത് അതായതു പുതിയ കാർ വിപണിയിലെക്കാൾ 1.25 ഇരട്ടി. അത് കഴിഞ്ഞ വർഷം ഇത് 3.2 ദശലക്ഷം യൂണിറ്റായിരുന്നു. കൂടാതെ രാജ്യത്ത് വിറ്റഴിക്കപ്പെടുന്ന ഓരോ മൂന്ന് കാറുകളിലും ഒന്ന് ഉപയോഗിച്ച കാറാണെന്നു ക്രിസിൽ റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു . 2020 ആകുമ്പോഴേക്കും യൂസ്ഡ് കാർ വിപണിക്ക് 15 ശതമാനം വളർച്ച കൈവരിക്കാനാവുമെന്നും റിപ്പോർട്ട് പറയുന്നു . യൂസ്ഡ് കാർ വിപണിയുടെ വളർച്ചയ്ക്ക് പിന്നിലുള്ള പ്രധാന കാരണം, അതിന്റെ വിപണി കുറച്ചു കൂടി ക്രമീകൃതമായ രീതിയിലേക്ക് മാറിയതും യൂസ്ഡ് കാർ വിപണി മാത്രം ലക്ഷ്യം വെച്ച് കൊണ്ട് പുതിയ വെബ്സൈറ്റുകളുടെ കടന്നു വരവുമാണ് .

പരസ്യത്തിനും പ്രമോഷനുമായി 161 കോടി രൂപ

പരസ്യത്തിനും പ്രമോഷനുമായി 161 കോടി രൂപ

കാർ ദേഖോ,, ഒഎൽഎക്സ്, ഡ്‌റൂം , കാർസ് 24, മഹീന്ദ്ര ഫസ്റ്റ് ചോയ്‌സ് തുടങ്ങിയവർ യൂസ്ഡ് കാർ വിപണിയിൽ പുതുതായി ഒരുപാടു കാര്യങ്ങൾ ചെയ്യാനുണ്ടെന്നു തെളിയിച്ചു . വിപണിയുടെ വളർച്ചാ കാലഘട്ടത്തിൽ, ബ്രാൻഡുകൾ ഉപപോക്താക്കളുമായി അടുക്കാൻ പരസ്യങ്ങളിൽ വലിയ തുക ചിലവഴിക്കാനും തുടങ്ങി. 2016 ൽ കാർ ദേഖോ 62 കോടിയാണ് പരസ്യങ്ങൾക്കായി ചെലവിട്ടത് .കാർ ട്രേഡ് , കാർ വെയിൽ തുടങ്ങിയ കമ്പനികൾ പരസ്യത്തിനും പ്രമോഷനുമായി 161 കോടി രൂപയോളം ചെലവിട്ടു. 2016 ൽ മാത്രം പരസ്യം തയ്യാറാക്കാനും വിപണനത്തിനുമായി ഡ്രൂം 20.6 കോടി രൂപ ചെലവഴിച്ചു. കഴിഞ്ഞ വർഷം ഡ്രൂം 400 കോടി ആണ് മാർക്കറ്റിങ് ബജറ്റായി അനുവദിച്ചിരുന്നത് . ഇതിൽ 150 കോടി ഡിജിറ്റൽ മീഡിയയിൽ മാത്രം ചിലവഴിച്ചു.

 

 

20 മുതൽ 30 ശതമാനം വരെ വിലകുറഞ്ഞതായിരിക്കും.

20 മുതൽ 30 ശതമാനം വരെ വിലകുറഞ്ഞതായിരിക്കും.

എന്നാൽ പുതിയ കാറുമായി താരതമ്യപ്പെടുത്തുമ്പോൾ ഉപയോഗിച്ച കാറുകൾ എന്തുകൊണ്ടാണ് ഉപഭോക്താക്കൾക്ക് കൂടുതൽ മെച്ചപ്പെട്ട വിലപേശലുകൾക്കു അവസരം നൽകുന്നത്?, OLX ഗ്രൂപ്പ് ,ഓട്ടോ വിഭാഗം വൈസ് പ്രസിഡന്റ് സണ്ണി കട്ടാരിയ പറയുന്നത്, പ്രീ ഓൺഡ് കാറുകളിൽ വ്യത്യസ്തമായ കാറുകൾ വിലനിർണ്ണയത്തിനായി വാഗ്ദാനം ചെയ്യുന്നു. ഞങ്ങളുടെ പ്ലാറ്റ്ഫോമിൽ നിന്നുള്ള ഡാറ്റ പറയുന്നത് , യൂസ്ഡ് കാറുകൾക്ക് പുതിയവയുമായി താരതമ്യപ്പെടുത്തുമ്പോൾ ഏതാണ്ട് 20 മുതൽ 30 ശതമാനം വരെ വിലകുറഞ്ഞതായിരിക്കും.
ഉപയോക്താക്കൾ തങ്ങളുടെ പുതിയ കാറുകൾ പെട്ടന്ന് തന്നെ വിൽക്കുന്ന ഒരു ട്രെൻഡ് മാർക്കറ്റിൽ വന്നിരിക്കുന്നു . മാസത്തിൽ പുതിയ കാറുകൾ ലോഞ്ച് ചെയ്യുന്നതും ആളുകൾ കാറുകൾ ഇടയ്ക്കിടെ മാറ്റാൻ ഉള്ള ഒരു കാരണമാണ് ,എന്നും അദ്ദേഹം കൂട്ടി ചേർത്തു . 3.8 ദശലക്ഷം യൂസ്ഡ് കാർ യൂണിറ്റ് വിപണിയുടെ വിപണനത്തിൽ നിന്ന് 77 ശതമാനം ഓഹരിയാണ് ഒഎക്സ്എക്സ് സ്വന്തമാക്കിയതെന്നും , കാർ ബിസിനസ് വിൽപനക്കാരുടെ ഒരു വലിയ ഭാഗം ഇപ്പോഴും ഓഫ്ലൈനിൽ കാർ വില്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Read more about: car online കാർ
English summary

Used car dealers spend heavily on advertising as market tipped to grow rapidly

Used car dealers spend heavily on advertising as market tipped to grow rapidly
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X