കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷിക്കാം; ഡിഎ മൂന്നു ശതമാനം കൂട്ടി

By
Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദില്ലി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിയര്‍നെസ് അലവന്‍സ് (ക്ഷാമ ബത്ത) മൂന്നു ശതമാനം വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. 2019 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന രീതിയിലാണ് തീരുമാനം. 1.1 കോടി കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ആനുകൂല്യം ലഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

 

നിങ്ങള്‍ ഉപയോഗിക്കുന്ന ചില ഇ വാലറ്റുകളെ ഫെബ്രുവരി 28നു ശേഷം കണ്ടില്ലെന്നു വന്നേക്കാം!

പുതിയ തീരുമാനത്തോടെ നിലവിലെ 9 ശതമാനത്തില്‍ നിന്ന് ഡിഎ 12 ശതമാനമായി ഉയര്‍ന്നതായി കേന്ദ്ര ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അറിയിച്ചു. 48.41 ലക്ഷം കേന്ദ്ര ജീവനക്കാര്‍ക്കും 62.03 ലക്ഷം പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏഴാം കേന്ദ്ര ശമ്പള പരിഷ്‌ക്കരണ കമ്മീഷന്റെ ശുപാര്‍ശ പ്രകാരമുള്ള സാധാരണ തീരുമാനമാണിതെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും സന്തോഷിക്കാം; ഡിഎ മൂന്നു ശതമാനം കൂട്ടി

തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സമയത്താണ് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഡിഎ വര്‍ധിപ്പിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്. ഇതിനു മുമ്പ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് കേന്ദ്ര സര്‍ക്കാര്‍ ക്ഷാമബത്ത വര്‍ധിപ്പിച്ചത്. അന്ന് ഏഴ് ശതമാനമായിരുന്ന ഡിഎ രണ്ട് ശതമാനം വര്‍ധിപ്പിച്ച് ഒന്‍പതില്‍ എത്തിക്കുകയായിരുന്നു. ഉപഭോക്തൃ വിലസൂചികയും നാണ്യപ്പെരുപ്പ നിരക്കും വിലയിരുത്തി പൊതുവില്‍ ആറുമാസം കൂടുമ്പോഴാണ് ഡിഎ വര്‍ധിപ്പിക്കാറ്.

English summary

cabinet approves hike in DA

Ahead of the crucial general election, Narendra Modi-led cabinet on Tuesday approved a hike in dearness allowance (DA) for the central government employees cum pensioners. The allowance has been increased from 9 per cent to 12 per cent with effect from January 1, 2019
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X