തിരുവനന്തപുരവും മംഗലാപുരവും ഉള്‍പ്പെടെ അഞ്ച് എയര്‍പോര്‍ട്ടുകള്‍ അദാനിക്ക് വിറ്റ് മോദി സര്‍ക്കാര്‍

ന്യൂഡല്‍ഹി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തിലെ അഞ്ച് പ്രധാന എയര്‍പോര്‍ട്ടുകളുടെ നടത്തിപ്പ് ഇനി അദാനി ഗ്രൂപ്പിന്. മോദി സര്‍ക്കാരിന്റെ സ്വകാര്യവല്‍ക്കരണ ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ ആറ് എയര്‍പോര്‍ട്ടുകള്‍ വില്‍പ്പനയ്ക്ക് വച്ചതില്‍ അഞ്ചെണ്ണവും കൈക്കലാക്കിയത് അദാനി ഗ്രൂപ്പ്. എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണിത്.


തിരുവനന്തപുരം എയര്‍പോര്‍ട്ട്

തിരുവനന്തപുരം എയര്‍പോര്‍ട്ട്

സ്വകാര്യവല്‍ക്കരണത്തിനെതിരേ കേരള സര്‍ക്കാര്‍ ഉന്നയിച്ച എതിര്‍പ്പ് അവഗണിച്ചായിരുന്നു എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ തിരുവനന്തപുരം വിമാനത്താവളം വില്‍പ്പനയ്ക്ക് വച്ചത്. അദാനി എന്റര്‍പ്രൈസിനു പുറമെ പ്രമുഖ വിമാനത്താവള നടത്തിപ്പുകാരായ ജിഎംആര്‍ ഗ്രൂപ്പും കേരള സര്‍ക്കാര്‍ സ്ഥാപനമാ കെഎസ്ഐഡിസിയും തിരുവനന്തപുരത്തിനായി ബിഡ് നല്‍കിയിരുന്നു. ഇതില്‍ ഏറ്റവും ഉയര്‍ന്ന തുക ക്വോട്ട് ചെയ്ത അദാനി ഗ്രൂപ്പ് ബിഡ് നേടി.

മംഗലാപുരവും അദാനിക്ക് തന്നെ

മംഗലാപുരവും അദാനിക്ക് തന്നെ

തിരുവനന്തപുരത്തിനു പുറമെ, മംഗലാപുരം എയര്‍പോര്‍ട്ടിന്റെ നടത്തിപ്പ് അവകാശവും നേടിയത് അദാനി ഗ്രൂപ്പ് തന്നെ. ആകെ മൂന്ന് കമ്പനികളായിരുന്നു മംഗലാപുരത്തിനായി ബിഡ് നല്‍കിയത്. ജിഎംആറും അദാനി എന്റര്‍പ്രൈസസും കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അഥവാ സിയാലുമായിരുന്നു ഈ മൂന്ന് കമ്പനികള്‍. എന്നാല്‍ മറ്റ് രണ്ട് മല്‍സരാര്‍ഥികളെയും ബഹുദൂരം പിന്നിലാക്കുന്നതായിരുന്നു അദാനി നല്‍കിയ ക്വട്ടേഷന്‍.

ജയ്പൂര്‍, അഹ്മദാബാദ്, ലക്നൗ എയര്‍പോര്‍ട്ടുകള്‍

ജയ്പൂര്‍, അഹ്മദാബാദ്, ലക്നൗ എയര്‍പോര്‍ട്ടുകള്‍

തിരുവനന്തപുരത്തിനും മംഗളൂരുവിനും പുറമെ രാജ്യത്തെ മൂന്ന് പ്രധാന വിമാനത്താവളങ്ങളായ ജയ്പൂര്‍, അഹ്മദാബാദ്, ലക്നൗ എയര്‍പോര്‍ട്ടുകളാണ് അദാനിക്ക് ലഭിച്ച മറ്റ് മൂന്നെണ്ണം. ജയ്പൂര്‍, അഹമ്മദാബാദ് വിമാനത്താവളങ്ങള്‍ക്കാണ് ഏറ്റവും കൂടുതല്‍ ബിഡ്ഡുകള്‍ ലഭിച്ചിരുന്നത്- ഏഴെണ്ണം വീതം. ബിഡ്ഡില്‍ പങ്കെടുത്ത 10 കമ്പനികളില്‍ സിയാല്‍, കെഎസ്ഐഡിസി, സനാ എന്റര്‍പ്രൈസസ് എന്നിവ ഒഴിച്ചുള്ള എല്ലാ കമ്പനികളും ഇവയ്ക്കായി ബിഡ് നല്‍കിയിരുന്നു. ലക്നോ വിമാനത്താവളത്തിന് ആറ് ബിഡ്ഡുകള്‍ ലഭിച്ചിരുന്നു.

ഗുവാഹത്തിയില്‍ തീരുമാനമായില്ല

ഗുവാഹത്തിയില്‍ തീരുമാനമായില്ല

സ്വകാര്യവല്‍ക്കരിക്കുന്ന ആറാമത്തെ വിമാനത്താവളമായ ഗുവാഹത്തി എയര്‍പോര്‍ട്ടിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇതിന്റെ ടെണ്ടര്‍ ചൊവ്വാഴ്ച തുറക്കുമെന്ന് എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഇതും അദാനിക്ക് ലഭിച്ചാല്‍ രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങള്‍ നരേന്ദ്ര മോദിയുടെ സ്വന്തക്കാരായ അദാനി ഗ്രൂപ്പിന് സ്വന്തമാകും.

ബിഡ് നേടിയത് പാസഞ്ചര്‍ ഫീയുടെ അടിസ്ഥാനത്തില്‍

ബിഡ് നേടിയത് പാസഞ്ചര്‍ ഫീയുടെ അടിസ്ഥാനത്തില്‍

അഞ്ച് വിമാനത്താവളങ്ങള്‍ക്കായുള്ള മല്‍സരത്തില്‍ അദാനി മറ്റുള്ളവരെക്കാള്‍ വലിയ തുകയാണ് ക്വോട്ട് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മറ്റുള്ള കമ്പനികള്‍ക്ക് അതിന്റെ അടുത്ത് പോലും എത്താനായില്ല. വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നവരുടെ അനുപാതത്തിനനുസരിച്ച് സര്‍ക്കാരിന് നല്‍കുന്ന ഫീസ് നിരക്കിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

അഹമ്മദാബാദിലെ ഒരു യാത്രക്കാരന് അദാനി 177 രൂപ വാഗ്ദാനം ചെയ്തപ്പോള്‍ എന്‍ഐഐഎഫ് 146ഉം ജിഎംആര്‍ 85ഉം രൂപയാണ് നല്‍കാമെന്നേറ്റത്. മംഗലാപുരത്തിന് സിയാല്‍ 45ഉം ജിഎംആര്‍ 18 രൂപ മുന്നോട്ടുവച്ച സ്ഥാനത്ത് അദാനി ഗ്രൂപ്പ് ഓഫര്‍ ചെയ്തത് 115 രൂപയായിരുന്നു. തിരുവനന്തപുരം വഴിയുള്ള യാത്രക്കാരന് 168 രൂപ വീതം വാഗ്ദാനം ചെയ്താണ് അദാനി ബിഡ് നേടിയത്.

 

നടത്തിപ്പ് അവകാശം വിറ്റത് 50 വര്‍ഷത്തേക്ക്

നടത്തിപ്പ് അവകാശം വിറ്റത് 50 വര്‍ഷത്തേക്ക്

കഴിഞ്ഞ ഡിസംബറിലാണ് രാജ്യത്തെ ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ നടത്തിപ്പ് സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ടെണ്ടര്‍ ക്ഷണിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വിമാനത്താവളങ്ങളുടെ വികസനം സാധ്യമാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് നടപടി. വിമാനത്താവളത്തിന്റെ നടത്തിപ്പും വികസനവും കരാര്‍ ഏറ്റെടുക്കുന്ന കമ്പനികളുടെ ഉത്തരവാദിത്തത്തില്‍ വരും. 50 വര്‍ഷത്തേക്കാണ് കരാര്‍ നല്‍കുന്നത്. വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിന് ആനുപാതികമായി എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നിശ്ചിത തുക ഫീസ് നല്‍കണമെന്ന വ്യവസ്ഥയിലാണ് കരാര്‍.

10 കമ്പനികള്‍, 32 ബിഡ്ഡുകള്‍

10 കമ്പനികള്‍, 32 ബിഡ്ഡുകള്‍

രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി എയര്‍പോര്‍ട്ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ ടെണ്ടര്‍ ക്ഷണിച്ചതു പ്രകാരം 10 കമ്പനികള്‍ 32 ബിഡ്ഡുകളാണ് സമര്‍പ്പിച്ചിരുന്നത്. ജിഎംആര്‍ ഗ്രൂപ്പും നിര്‍മാണ കമ്പനിയായ അദാനി എന്റര്‍പ്രൈസും ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ക്കു വേണ്ടിയും ബിഡ് നല്‍കിയിരുന്നു. എഎംപി കാപ്പിറ്റല്‍ ഇന്‍വെസ്റ്റേഴ്സ് (യുകെ) ലിമിറ്റഡ്, ഇറ്റാലിയന്‍ കമ്പനിയായ ഓട്ടോസ്ട്രേഡ്, കൊച്ചിന്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്സ് ലിമിറ്റഡ് (സിയാല്‍), ഐ ഇന്‍വെസ്റ്റ്മെന്റ്സ്, കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ (കെഎസ്ഐഡിസി), നാഷനല്‍ ഇന്‍വെസ്റ്റമെന്റ് ആന്റ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (എന്‍ഐഐഎഫ്), പിഎന്‍സി ഇന്‍ഫ്രാസ്ട്രക്ചര്‍, സനാ എന്റര്‍പ്രൈസസ് എന്നിവയാണ് ടെണ്ടറില്‍ പങ്കെടുത്ത മറ്റു കമ്പനികള്‍.

ഫെബ്രുവരി 28ഓടെ കരാര്‍ നിലവില്‍ വരും

ഫെബ്രുവരി 28ഓടെ കരാര്‍ നിലവില്‍ വരും

കരാര്‍ നല്‍കുന്നതിന്റെ ഭാഗമായുള്ള സാങ്കേതിക ടെണ്ടര്‍ ഫെബ്രുവരി ആദ്യത്തില്‍ തുറന്നിരുന്നു. സാമ്പത്തിക ടെണ്ടറാണ് ഫെബ്രുവരി 25ന് തുറന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഈ മാസം 28ഓടെ കരാര്‍ നല്‍കാനാണ് എഎഐ പദ്ധതിയിട്ടിരിക്കുന്നത്. നിലവില്‍ ഡല്‍ഹി, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, കൊച്ചി എന്നീ വിമാനത്താവളങ്ങളാണ് പൂര്‍ണമായും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എയര്‍പോര്‍ട്ടുകള്‍. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിനെ നടത്തിപ്പ് ചുമതല ഏല്‍പ്പിക്കണമെന്നും കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പലവട്ടം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിരുന്നില്ല. കേരള സര്‍ക്കാരിന് വേണ്ടി കെഎസ്ഐഡിസി ബിഡ് നല്‍കിയിരുന്നുവെങ്കിലും അവര്‍ക്ക് അത് നേടാനായില്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X