ദില്ലി: ഈ സാമ്പത്തിക വര്‍ഷം ഇതുവരെയായി 20,000 കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പുകള്‍ കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 2018 ഏപ്രില്‍ മുതല്‍ 2019 ഫെബ്രുവരി വരെയുള്ള കാലയളവിലാണ് ചരക്കു സേവന നികുതിയില്‍ ഇത്രയും ഭീമമായ തുകയുടെ വെട്ടിപ്പുകള്‍ നടന്നതായി കണ്ടെത്തിയതെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയരക്ട് ടാക്സസ് അംഗം ജോണ്‍ ജോസഫ് അറിയിച്ചു.
20,000 കോടിയുടെ തട്ടിപ്പുകള്‍ കണ്ടെത്തിയതില്‍ 10,000 കോടി രൂപ തിരിച്ചുപിടിക്കാന്‍ സാധിച്ചു. ഇതിനു പുറമെ അനര്‍ഹമായി 75 കോടി രൂപയുടെ ജിഎസ്ടി ക്രെഡിറ്റ് നേടിയെടുക്കുന്നതിന് 1500 കോടിയുടെ വ്യാജ ഇന്‍വോയ്സുകള്‍ വ്യാപാരികള്‍ സമര്‍പ്പിച്ചതായി കണ്ടെത്തിയതായും അദ്ദേഹം പറഞ്ഞു. ഇതില്‍ 25 കോടി ഇതിനകം തിരിച്ചുപിടിച്ചു. ബാക്കി തുക കൂടി ഈടാക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

ജിഎസ്ടി ഇനത്തില്‍ ഇത്ര ഭീമമായ തുക വെട്ടിപ്പുനടത്തിയതായി കണ്ടെത്തിയ സാഹചര്യത്തില്‍ ഇത്തരം തട്ടിപ്പുകള്‍ തടയുന്നതിനാവശ്യമായ ശക്തമായ നടപടികള്‍ കൈക്കൊള്ളാനിരിക്കുകയാണ് അധികൃതര്‍. വ്യാപാരികളിലെ 10 ശതമാനത്തില്‍ താഴെ പേര് മാത്രമാണ് ഇത്തരം കള്ളത്തരങ്ങള്‍ കാണിക്കുന്നത്. ശരിയായ രീതിയില്‍ ജിഎസ്ടി അടയ്ക്കുന്ന ഭൂരിപക്ഷം പേര്‍ക്കും പ്രയാസങ്ങളുണ്ടാവാത്ത വിധത്തിലുള്ള നടപടികളാണ് ഇക്കാര്യത്തില്‍ കൊണ്ടുവരികയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെ ജിഎസ്ടി നിരക്ക് കുറച്ച സാഹചര്യത്തില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ പ്രത്യേക യോഗം വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. ബില്ഡര്മാര്ക്കുള്ള ഇന്‍പുട്ട് ടാക്സ് ക്രെഡിറ്റ് ആനുകൂല്യം ഒഴിവാക്കിയ പശ്ചാത്തലത്തിലാണിത്. നിര്‍മാണത്തിലിരിക്കുന്ന സാധാരണ വീടുകളുടെ ജിഎസ്ടി അഞ്ച് ശതമാനവും ചെറിയ വീടുകളുടേത് ഒരു ശതമാനവുമാക്കിയാണ് ജിഎസ്ടി കൗണ്‍സില്‍ കുറച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
