ദില്ലി: ഡിസംബര്‍ 31ന് അവസാനിച്ച അവസാന പാദത്തില്‍ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 6.6 ശതമാനമായി കുറഞ്ഞു. 2017 സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിനുശേഷമുള്ള ഏറ്റവും കുറഞ്ഞ വളര്‍ച്ചാ നിരക്കാണിത്. കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകളിലാണ് ജിഡിപിയിലുണ്ടായ കുറവ് വ്യക്തമാക്കിയത്.

2018 ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 6.9 ആയി കുറഞ്ഞതായി റോയിറ്റേഴ്സ് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതിനേക്കാള്‍ കുറവാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7.0 ശതമാനമായാണ് കണക്കാക്കിയിരുന്നത്. 2018 ഏപ്രില്‍-ജൂണ്‍ പാദത്തില്‍ 8.0 ശതമാനമായിരുന്നിടത്തു നിന്നാണ് വലിയ ഇടിവ് ജിഡിപിയില്‍ ഉണ്ടായത്.
നിലവിലെ സാഹചര്യത്തില്‍ 2019 മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തില്‍ അധിക വളര്‍ച്ചയ്ക്ക് സാധ്യതയില്ലെന്നും സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു. ഉല്‍പ്പാദനമേഖലയിലെ നിക്ഷേപത്തിലുണ്ടായ കുറവ്, പുത്തന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വീഴ്ച്ച തുടങ്ങിയ കാര്യങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കുള്ള കാരണമായി റോയിറ്റേഴ്സ് പോളില്‍ പങ്കെടുത്ത സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചത്.

കാലം തെറ്റിയുള്ള മഴ, കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിവ് തുടങ്ങിയ ഘടകങ്ങളും വളര്‍ച്ചാ നിരക്ക് കുറയാന്‍ കാരണമായതായി സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വര്‍ഷം മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 7.2 ശതമാനമാകുമെന്നാണ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് നേരത്തെ വ്യക്തമാക്കിയിരുന്നത്. 7.4 ശതമാനം വളര്‍ച്ചാ നിരക്ക് നേടുമെന്നാണ് ആര്‍ബിഐ പറയുന്നത്. എന്നാല്‍ വളര്‍ച്ചാ നിരക്കുകള്‍ എഴ് ശതമാനം പോലും ആകില്ലെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
